Breaking News

പരപ്പ പ്രതിഭാനഗർ മുത്തപ്പൻ മടപ്പുര തിരുവപ്പന വെള്ളാട്ട മഹോത്സവം ആഘോഷകമ്മറ്റി രൂപീകരിച്ചു


പരപ്പ :  പ്രതിഭാനഗർ മുത്തപ്പൻ മടപ്പുരയിൽ നവംബർ 10,11,12 തീയ്യതികളിൽ നടക്കുന്ന തിരുവപ്പന വെള്ളാട്ടം മഹോത്സവത്തിന്റെ ആഘോഷകമ്മിറ്റി രൂപീകരിച്ചു. മടപ്പുരയിൽ ചേർന്ന ആഘോഷകമ്മിറ്റി രൂപീകരണയോഗത്തിൽ പ്രസിഡന്റ്‌ കെ തമ്പാൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. വി മാധവൻ, ഇ എം ശിവദാസൻ, വി കൃഷ്ണൻ, പി സുരേന്ദ്രൻ, കെ ഗോപാലൻ  നായർ,  ഭാസ്കരൻ വി,രാഹുൽ എൻ കെ, സുരേന്ദ്രൻ വി ,സംസാരിച്ചു. ആഘോഷകമിറ്റി ഭാരവാഹികൾ , പള്ളിക്കൈ അച്ഛൻ പി കുഞ്ഞമ്പു നായർ, കെ ടി ദാമോദരൻ മടയൻ, കെ കരുണാകരൻ നായർ (രക്ഷധികാരികൾ ) എ തമ്പാൻ നായർ വട്ടിപ്പുന്ന (ചെയർമാൻ )കെ തമ്പാൻ മാസ്റ്റർ (വർക്കിംഗ്‌ ചെയർമാൻ )കെ ബാലൻ മാസ്റ്റർ, വിജയൻ കോട്ടക്കൽ, വി മാധവൻ, ത്രിവേണി ടീച്ചർ, ചന്ദ്രവാതി മേലത്ത് (വൈസ് ചെയർമാൻമാർ, വി കൃഷ്ണൻ (കൺവീനർ ) ഇ എം ശിവദാസൻ,  തമ്പാൻകളിങ്ങോൻ (ജോയിന്റ് കൺവീനർമാർ )പി സുരേന്ദ്രൻ (ട്രഷറർ )  വേണുഗോപാലൻ വേങ്ങയിൽ , ശശിധരൻ വി, എ പദ്മനാഭൻ, ചന്ദ്രൻ സി ,സുജിതാ ചന്ദ്രൻ, മീരഗംഗധാരൻ എന്നിവർ ചെയർമാൻമാരായിവിവിവിധ സബ്കമ്മിറ്റികളെയും തെരഞ്ഞെടുത്തു.

No comments