Breaking News

എം സി എഫ് ഒരുങ്ങി, വെസ്റ്റ് എളേരിയിൽ ഇനി മഴ കൊള്ളാതെ മാലിന്യം തരം തിരിക്കാം എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു


കുന്നുംകൈ: ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം തരം തിരിക്കാൻ സൗകര്യമില്ലാതെ പൊറുതിമുട്ടിയ വെസ്റ്റ് എളേരിയിൽ സ്വന്തമായി കെട്ടിടമൊരുങ്ങി. താലോലപ്പൊയിലിൽ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള സ്ഥലത്തു പതിനെട്ടു ലക്ഷം രൂപ ചെലവിലാണ് എം സി എഫ് കെട്ടിടം ഒരുക്കിയത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും പഞ്ചായത്തിലെ ഹരിത കർമ്മസേന മുഖാന്തിരം ശേഖരിച്ച വസ്തുക്കൾ തദ്ദേശ സ്വയംഭരണ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി എം.സി.എഫിൽ സംഭരിക്കും. ഇവിടെ നിന്ന് തരം തിരിക്കലിന് വിധേയമാക്കി ക്ലീൻ കേരള കമ്പനിക്ക് കൈമാറും. പഞ്ചായത്തിൽ ആകെ 36 ഹരിത കർമ്മ സേന അംഗങ്ങലാണുള്ളത്. ഓരോ വാർഡിലും സ്ഥാപിച്ച മിനി എം സി എഫ് കേന്ദ്രങ്ങളിലിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിലും നിന്നുമാണ് ഹരിത കർമ്മ സേന അംഗങ്ങൾ മാലിന്യം ശേഖരിക്കുന്നത്. രണ്ടു മാസത്തിലൊരിക്കൽ ശേഖരിക്കുന്ന മാലിന്യം എം സി എഫിൽ എത്തിച്ചു തരം തിരിച്ചു അപ്പോൾ തന്നെ ക്ളീൻ കേരള കമ്പനിക്കു കൈമാറാനാണ് ലക്ഷ്യമിടുന്നത്. പുതുതായി സ്ഥാപിച്ച എം സി എഫ് കെട്ടിടത്തിൽ ഹരിത കർമ്മ സേന അംഗങ്ങൾക്ക് വസ്ത്രം മാറാനുള്ള സൗകര്യവും ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. നേരെത്തെ ഭീമനടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ മഴയും വെയിലും കൊണ്ടായിരുന്നു പ്ലാസ്റ്റിക് തരം തിരിച്ചിരുന്നത്. പഞ്ചായത്ത് ഭരണ സമിതി പുതിയ കെട്ടിടം ഒരുക്കിയതോടെ ഇതിനു പരിഹാരമായി. എം സി എഫ് കെട്ടിടത്തിന്റെ ഉദ്ഘാടനം എം രാജഗോപാലൻ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ,


, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എം ലക്ഷ്മി, ബ്ളോക് പഞ്ചായത്ത് അംഗം എ വി രാജേഷ് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ മോളിക്കുട്ടി പോൾ, സി.വി. അഖില, കെ.കെ. തങ്കച്ചൻ, ബ്ലോക് പഞ്ചായത്ത് അംഗം എ.വി.രാജേഷ്, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എം. ലക്ഷ്മി, വാർഡ് മെമ്പർമാരായ ഇ.ടി. ജോസ്, ശാന്തി കൃപ, ടി.എ. ജയിംസ്, സി.പി.സുരേശൻ, ബിന്ദു മുരളീധരൻ, എൻ. മുഹമ്മദ് ശരീഫ്, സി.ഡി.എസ്. ചെയർപേർസൺ സൗദാമിനി വിജയൻ, രാഘവൻ മാസ്റ്റർ, സ്കറിയ അബ്രഹാം, എ. ദുൽകിഫിലി, സഹദേവൻ, പ്രമീള , അജിത എന്നിവർ സംബന്ധിച്ചു. അസി. ഇഞ്ചിനീയർ ത്രൈഷ്ണവ് റിപ്പോർട്ട് അവതരിപ്പിച്ചു. സിക്രട്ടറി സി.കെ. പങ്കജാക്ഷൻ സ്വാഗതവും അസി. സിക്രട്ടറി കെ.ജെ. പോൾ നന്ദിയും പറഞ്ഞു.




No comments