Breaking News

മരണത്തോട് മല്ലിടിച്ച വെളളരിക്കുണ്ട് പുങ്ങംചാൽ സ്വദേശിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവിയുടെ ആദരവ്


കാഞ്ഞങ്ങാട്: റോഡരികില്‍ അസുഖബാധിതനായി തളര്‍ന്നു കിടന്നു പോയ രാജു മത്തായി (53) എന്നയാളെ കാസറഗോഡ് സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ഉദയഭാനു  ഹോസ്ദുര്‍ഗ് എസ് സി പി ഒ ഷൈജു എന്നിവര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും ഹൃദയസ്തംഭനം ആണെന്ന് ഡോക്ടര്‍ ഉറപ്പു വരുത്തിയതിന്മേല്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനായി സൌകര്യമൊരുക്കി ജീവന്‍ രക്ഷപ്പെടുത്താനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുകയും ചെയ്തതില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തെയും മനുഷ്യത്വപരമായ പ്രവര്‍ത്തനത്തെയും ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ് അനുമോദിച്ചു.

No comments