Breaking News

ബളാൽ മരുതുംകുളം സാമൂഹ്യ പഠനമുറി പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു


ബളാൽ: ബളാൽ പഞ്ചായത്തിലെ മരുതുംകുളത്ത് ഒരുക്കിയ സാമൂഹ്യ പഠനമുറി പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സന്ധ്യാ ശിവൻ അധ്യക്ഷത വഹിച്ചു. ഭീമനടി ട്രൈബൽ എക്സ്റ്റഗ്ഷൻ ഓഫീസർ ബാബു സ്വാഗതം പറഞ്ഞു.  ബളാൽ ഗവ.ഹൈസ്ക്കൂൾ എച്ച്.എം ബാബുരാജ് മുഖ്യാഥിതിയായി. വസന്തൻ മാസ്റ്റർ, ഊരുമൂപ്പൻ ടി.വി ചന്ദ്രൻ, രാഘവൻ പാട്ടത്തിൽ, ബഷീർ അരീക്കോടൻ, സുമിത്ര ടീച്ചർ, ബളാൽ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ പി.ടി.എ പ്രസിഡണ്ട് രാധാകൃഷ്ണൻ, എസ്.എം.സി ചെയർമാൻ കൃഷ്ണൻ എന്നിവർ സംസാരിച്ചു. എസ്. ടി പ്രമോട്ടർ വേണു ചടങ്ങിൽ നന്ദി പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രദേശവാസിയായ ആർ. രേവതിയെ ചടങ്ങിൽ അനുമോദിച്ചു.

No comments