Breaking News

രാജേട്ടന് വേണ്ടി തമ്പുരാട്ടി ബസ് ഓടി തുടങ്ങി പരപ്പ-കാഞ്ഞങ്ങാട് റൂട്ടിൽ ഓടുന്ന തമ്പുരാട്ടി ബസിന്റെ കാരുണ്യ യാത്ര നീലേശ്വരം പോലിസ് സ്റ്റേഷൻ സി ഐ ശ്രീഹരി ഫ്ലാഗ് ഓഫ്‌ ചെയ്തു


കാലിച്ചാമരം : സാംസകാരിക, കാരുണ്യ,രാഷ്ട്രിയ, മേഖലയിലെ നിറ സാനിധ്യമായ കാലിച്ചാമരത്തെ വി വി രാജേട്ടൻ ഗുരുതര കരൾ രോഗം ബാധിച്ചു ചികിത്സയിൽ ആണ് ഓരോ മാസവും ലക്ഷകണക്കിന് രൂപയാണ് ചികിത്സക്കായി വേണ്ടത്. ദിർഘ കാലം പൊതുസേവകനായി നിറഞ്ഞു നിന്ന രാജേട്ടനെ സഹായിക്കാനായി. കോവിഡ് കാലത്തും ജാനകിയമായ രീതിയിൽ സർവീസ് നടത്തുകയും ജീവ കാരുണ്യ മേഖലയിൽ കാരുണ്യ നിറഞ്ഞു നിന്ന് കിടപ്പുരോഗികൾക്ക് വേണ്ടി കാരുണ്യ യാത്രകൾ നടത്തിവരുകയും ചെയുന്ന പരപ്പ-കാഞ്ഞങ്ങാട് റൂട്ടിൽ ഓടുന്ന മടികൈയിലെ വേണുവിന്റെ ഉടമസ്തതയിൽ ഉള്ള തമ്പുരാട്ടി ബസ് ഇന്ന് കാരുണ്യ യാത്ര ഓടി തുടങ്ങി. യാത്ര ബഹുമാനപെട്ട നിലേശ്വരം  പോലിസ് സ്റ്റേഷൻ സി ഐ ശ്രീഹരി  ഫ്ലാഗ് ഓഫ്‌ ചെയ്തു. ജനമൈത്രി ബിറ്റ് ഓഫസർ മാരായ സീനിയർ cpo പ്രദീപൻ, ശൈലജ എന്നിവരും ഫ്ലാഗ് വേളയിൽ സന്നിഹിതരായിരുന്നു. ഇന്നേ ദിവസം ഞങ്ങളെ ബസിലൂടെ യാത്ര ചെയ്ത് കാരുണ്യ യാത്ര വിജയിപ്പിക്കണമെന്ന്, ബസ് മാനേജുമെന്റും, ബസ് കിങ്‌സ് ഫാമിലി വാട്ട്സ് ആപ്പ് കൂട്ടായ്മ അംഗങ്ങളും,രാജേട്ടൻ ചികിത്സ സഹായ കമ്മിറ്റിയും ചേർന്ന് അഭ്യർത്ഥിച്ചു

No comments