Breaking News

പുങ്ങംചാലിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് 30 ന്


വെള്ളരിക്കുണ്ട് : സംഘ മിത്രപുരുഷ സ്വയം സഹായസംഘം. ആയുഷ് മാൻ ഭവ കാസർകോട്. ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട്. എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ  ഈ മാസം 30ന്  പുങ്ങംചാലിൽ സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയക്യാമ്പും ബോധ വത്ക്കരണ ക്ലാസും സംഘടിപ്പിക്കും.

ലോക പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായി നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ പ്രമേഹം. രക്ത സമ്മർദ്ദം. ഉയരം. തൂക്കം. ഹോമിയോ കൺസൾട്ടേഷൻ. ഡയറ്റ് കൺ സൾട്ടേഷൻ എന്നിവയിൽ സൗജന്യ പരിശോധനയും മരുന്ന് വിതരണവും നടക്കും.

വിദഗ്ധരായ ഡോക്ടർ മാരുടെ സേവനം ലഭ്യമാകും.

ജീവിത ശൈലി രോഗങ്ങൾ എന്നവിഷയത്തിൽ ആയുഷ് മാൻ ഭവ മെഡിക്കൽ ഓഫീസർ ഇ. കെ. സുനീറ യും ജീവിത ശൈലി രോഗങ്ങൾ പ്രതി രോധം യോഗയിലൂടെ എന്നവിഷയത്തിൽ നാച്ചുറോ പ്പതി മെഡിക്കൽ ഓഫീസർ ഡോ. എം. പൂജയും ക്ലാസ് എടുക്കും.

ഡോ. സി. എച്ച്. മുജീബ് റഹ്‌മാൻ പദ്ധതി വിശദീകരിക്കും.

ചീർക്കയം സുബ്രമണ്യ കോവിൽ ഓഡിറ്റോറിയയത്തിൽ 30 ന് രാവിലെ 10മണിക്ക് ചിറ്റാരിക്കൽ പോലീസ് ഇൻസ്പെക്ട്ടർ രഞ്ജിത്ത് രവീന്ദ്രൻ മെഡിക്കൽ ക്യാമ്പ് ഉത്ഘാടനം ചെയ്യും.

സംഘം പ്രസിഡന്റ് എ. സി. വിനോദ് കുമാർ അധ്യക്ഷതവഹിക്കും..

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം രാവിലെ 10മണിക്ക് മുൻപായി സംഘാടകരുമായിബന്ധപ്പെട്ട് പേര് രജിസ്റ്റർചെയ്യണം.

ഫോൺ:9400487233

9400208810, 9747669563.

No comments