Breaking News

പുങ്ങംചാലിൽ കടാങ്കോട്ട് കുടുംബസംഗമം... വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് നിലവിൽ ഏറ്റവും പ്രായം കൂടിയ ‌ കടങ്കോട്ട് അപ്പുകുട്ടൻ നായരുടെ വീട്ടിൽ എല്ലാവരും ഒത്തുകൂടിയത്


പുങ്ങംചാൽ : ചീർക്കയത്തെ പരേതനായ പള്ളിക്കൈ കൃഷ്ഷൻ നായരുടെയും കടാങ്കോട്ട് പാർവ്വതി അമ്മയുടെയും മക്കളും മരുമക്കളും ചെറു മക്കളും ഉൾപ്പെടെ ഉള്ള 70 പേർ അണി നിരന്ന കുടുംബ സംഗമം ശ്രദ്ധേയമായി.

വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് നിലവിൽഏറ്റവും പ്രായം കൂടിയ കടങ്കോട്ട് അപ്പുകുട്ടൻ നായരുടെ വീട്ടിൽ എല്ലാവരും ഒത്തുകൂടിയത്. 85 വയസ്സ് പ്രായമുള്ള ആൾ മുതൽ ഒരു വയസ്സ് വരെ പ്രായമുള്ള കുട്ടി വരെയാണ് സംഘമത്തിൽ പങ്കെടുത്തത്...

വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന വരും സർക്കാർ സർവ്വീസിൽ ഉള്ളവരും ഒക്കെ വർഷങ്ങൾക്ക് ശേഷം ഒത്തു കൂടിയ കുടുംബത്തിന്റെ സംഘമത്തിൽ പങ്കെടുത്തു.

കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. മുതിർന്നആളു കളെ  പൊന്നാട അണിയിച്ചു ആദരിക്കുകയും വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുകയും ചെയ്തു..

No comments