Breaking News

'റാണിപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനരാരംഭിക്കണം '; ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് പനത്തടി ഫാർമേഴ്സ് സഹകരണ സംഘം പ്രസിഡണ്ട് നിവേദനം നൽകി


റാണിപുരം: വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്ക് കോവിഡ് കാലഘട്ടത്തിൽ നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനരാംരംഭിക്കണമെന്ന് ആവശ്യപ്പെട്ട്  ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് പനത്തടി പഞ്ചായത്ത് ഫാർമേഴ്സ് സഹകരണ സംഘം പ്രസിഡന്റും പാണത്തൂർ റോയൽ ക്ലബ്ബ് സെക്രട്ടറിയുമായ മധു റാണിപുരം നിവേദനം നല്കി.   വിനോദ സഞ്ചാരികൾക്കും റാണിപുരം, പന്തിക്കാൽ , പെരുതടി, നെല്ലിത്തോട്, അച്ചം പാറ, വാഴക്കോൽ , പുളിം കൊച്ചി, ചെമ്പം വയൽ, ഇരിക്കും കല്ല്, ഉതിരക്കുളം, നീലച്ചാൽ, കൊറത്തിപതി തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാരുടെ യാത്രാ ക്ലേശത്തിനും ബസ് സർവ്വീസ് ഗുണകരമാകും. കൂടാതെ നൂറു കണക്കിന് വിദ്യാർത്ഥികൾക്കും പ്രയോജനകരമാകുന്ന തരത്തിൽ ബസ് സർവ്വീസ് ആരംഭിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

No comments