Breaking News

*സതീശൻ പാച്ചേനി അന്തരിച്ചു*



കണ്ണൂർ: കെപിസിസി അംഗവും കണ്ണൂര്‍ മുന്‍ ഡിസിസി അദ്ധ്യക്ഷനുമായ സതീശന്‍ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. കണ്ണൂരിലെ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഈ മാസം 19ന് രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിതലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്യില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങളായി ആരോഗ്യ നില ഗുരുതരമായി തുടരുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്നു വിരമിച്ച വിദഗ്ധ ഡോക്ടർമാരുടേതടക്കമുള്ള നിർദേശങ്ങൾ പ്രകാരമായിരുന്നു ചികിത്സ.

കെഎസ്‍യുവിൽ രാഷ്‌ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം കെ എസ് യു സംസ്ഥാന അദ്ധ്യക്ഷനായും പിന്നീട് കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1996-ൽ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ നിന്നും 2001, 2006 എന്നീ വർഷങ്ങളിൽ മലമ്പുഴയിൽ വി എസ് അച്യുതാനന്ദനെതിരായും 2016ൽ കണ്ണൂരിലും മത്സരിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടു. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും ചെറിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു.

No comments