Breaking News

കാക്കിയുണ്ട് കരുതലിനായി പ്രൈമറി സ്‌കൂളുകളിൽ 'സ്കൂൾ പ്രൊട്ടക്ഷൻ' ഗ്രൂപ്പുകൾക്ക് തുടക്കമിട്ട് വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ്


വെള്ളരിക്കുണ്ട്: കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും മയക്കുമരുന്നുകളുടെ വ്യാപനവും തടയുന്നതിന് ഡയറക്ടറേറ്റ് ഓഫ് സോഷ്യൽ പോലീസിങ്ങിന്റെ നിർദ്ദേശം അനുസരിച്ച് സ്റ്റേഷൻ ലിമിറ്റിലെ അപ്പർ പ്രൈമറി സ്കൂളുകളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ രൂപീകരിച്ചു.

ഇടത്തോട് ശാന്ത വേണുഗോപാൽ  മെമ്മോറിയൽ യുപി സ്കൂൾ, ബിരിക്കുളം ഗവ. യു പി സ്കൂൾ, പ്ലാച്ചിക്കര എൻ എസ് എസ് എ യു പി സ്കൂൾ, കരുവെള്ളടുക്കം സെന്റ്. ജോസഫ്  യു പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകരുടെ പ്രാഥമിക യോഗം വിളിച്ചു ചേർക്കുകയും എസ്പിജിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ജനമൈത്രി ബീറ്റ് ഓഫിസർ ഷിജിത്ത് പി വിശദീകരണം നൽകുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ സർവസമ്മതരായവരെക്കൂടി ഗ്രൂപ്പിൽ ഉൾപ്പെടുത്തി കമ്മറ്റി വിപുലീകരിക്കാൻ തീരുമാനമായി. എസ്പിജി പ്രവർത്തനങ്ങളുമായി സഹകരിക്കാമെന്ന് അറിയിച്ചുകൊണ്ടുള്ള സമ്മതപത്രം സ്കൂൾ ഹെഡ് മാസ്റ്റർമാർ സ്റ്റേഷൻ ഹൗസ് ഓഫീസറായ സബ് ഇൻസ്‌പെക്ടർ വിജയകുമാർ എം പി ക്ക് കൈമാറി.

No comments