Breaking News

പയ്യന്നൂർ മാതമംഗലത്ത് ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു; ചുമട്ട് തൊഴിലാളി അറസ്റ്റിൽ


കണ്ണൂര്‍: കണ്ണൂര്‍ മാതമംഗലത്ത് ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച ചുമട്ട് തൊഴിലാളി അറസ്റ്റില്‍. കാഞ്ഞിരതൊടിയില്‍ വി സി കരുണാകരനെയാണ് പെരിങ്ങോം പൊലീസ് പിടികൂടിയത്. ചൈല്‍ഡ് ലൈന്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡനം വിവരം വെളിപ്പെടുത്തിയത്.ചൈല്‍ഡ് ലൈനിന്റെ ഇടപെടലില്‍ കുട്ടികള്‍ പീഡനത്തിന് ഇരയായ വിവരം പുറത്ത് വരുന്നത് ഇത് ആദ്യമായല്ല. നേരത്തെ കൊല്ലം കടയ്ക്കലില്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരനെ ക്ഷേത്ര പൂജാരി പീഡിപ്പിച്ച സംഭവം പുറത്തറിഞ്ഞത് ചൈല്‍ഡ് ലൈന്‍ ഇടപെടലിലൂടെയായിരുന്നു. 

No comments