Breaking News

അസാപ് കേരളയുമായി സഹകരിച്ച് കാനറ ബാങ്ക് വിദ്യാർഥികൾക്കും അഭ്യസ്‌ത വിദ്യരായ ഉദ്യോഗാർഥികൾക്കും നൈപുണ്യ വായ്‌പ ലഭ്യമാക്കുന്നു ഫോൺ: 9495999641, 7907828369.


കാസർകോട്‌ : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുമായി സഹകരിച്ച് കാനറ ബാങ്ക് വിദ്യാർഥികൾക്കും അഭ്യസ്‌ത വിദ്യരായ ഉദ്യോഗാർഥികൾക്കും നൈപുണ്യ വായ്‌പ ലഭ്യമാക്കുന്നു. നിലവിൽ പഠനം തുടരുന്ന വിദ്യാർഥികൾക്കും പഠനം പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കും തങ്ങളുടെ ഇഷ്ടതൊഴിൽ മേഖലയിൽ അധികനൈപുണ്യം നേടുന്നതിന് ജാമ്യമോ ഈടോ ഇല്ലാതെ 5000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
കോഴ്സ് കാലയളവിലും തുടർന്നുള്ള 6 മാസവും മൊറട്ടോറിയവും മൂന്നു വർഷം മുതൽ ഏഴുവർഷം വരെ തിരിച്ചടവ് കാലാവധിയും ഉണ്ടാകും. കേരളത്തിൽ നൈപുണ്യ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് സാമ്പത്തിക പ്രയാസങ്ങൾ മൂലം കോഴ്‌സുകൾക്ക് ചേരാൻ സാധിക്കാത്ത സാഹചര്യം ഒഴിവാകാൻ ഇത് സഹായകമാകും. കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാർഥികൾക്ക് 14ന്‌ വിദ്യാനഗറിലെ അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിലും കൃഷ്ണമേനോൻ സ്മാരക ഗവ. വിമൻസ് കോളേജിലും ലോൺ മേള നടക്കും.
അസാപ് കോഴ്‌സുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കും എൻഎസ്ക്യൂഎഫ്, എൻഎസ്ഡിസി അംഗീകാരമുള്ള മറ്റു കോഴ്‌സുകൾക്കും ലോൺ ലഭ്യമാകും. ഫോൺ: 9495999641, 7907828369.


No comments