Breaking News

മുതിർന്ന പൗരന്മാർക്കൊപ്പം ഒരു സായാഹ്നം കൂട്ടിരിക്കാം.... കേട്ടിരിക്കാം..... വെള്ളരിക്കുണ്ട് വ്യാപാരഭവൻ ഹാളിൽ നടന്നു


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ജനമൈത്രി പോലീസിന്റെയും മർച്ചന്റ് അസോസിയേഷൻ യൂത്ത് വിങ്ങിന്റെയും ലീഗൽ സർവീസ് അതോറിറ്റിയുടെയും വെള്ളരിക്കുണ്ട് സായം പ്രഭ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ വ്യാപാര ഭവൻ ഹാളിൽ വച്ച് മുതിർന്ന പൗരന്മാർക്ക് വേണ്ടി നിയമത്തിന്റെ കാവലും നീതിയുടെ കരുതലും സീനിയർ സിറ്റിസൺ ആക്ടിനെ സംബന്ധിച്ചുള്ള നിയമ ബോധവൽക്കരണ ക്ലാസും കലാപരിപാടികളും നടന്നു. വെള്ളരിക്കുണ്ട് സ്റ്റേഷൻ റൈറ്റർ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീ മധു എ എം സ്വാഗതം പറഞ്ഞ യോഗം വെള്ളരിക്കുണ്ട് കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ ശ്രീ രജികുമാർ. എം ( സബ് ഇൻസ്പെക്ടർ പോലീസ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ) അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗൽ അഡ്വൈസർ *അഡ്വക്കറ്റ് എം ആർ ശിവപ്രസാദ്,  മുതിർന്ന പൗരന്മാരായ തൊഴിലുറപ്പ് രംഗത്ത്  ആത്മാർത്ഥമായ സേവനം കൊണ്ട് സർവ്വസമ്മതയായ ശ്രീ മാണിക്യം, ഗാന്ധിഭവൻ എന്ന അഗതി മന്ദിരത്തിന് സ്ഥലം വിട്ടുനൽകി ആശ്രയം ഒരുക്കിയ ശ്രീ അഗസ്റ്റിൻ, മികച്ച കർഷകനായ മണിയങ്ങാട്ട് പാപ്പച്ചൻ, ബളാൽ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ കെ.ആർ ബിനു തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.   വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് തോമസ് ചെറിയാൻ, വ്യാപാരി വ്യവസായി യൂത്ത് വിങ്ങ് പ്രസിഡണ്ട് സാം സെബാസ്റ്റ്യൻ, സായം പ്രഭ വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട്  പുഴക്കര കുഞ്ഞിക്കണ്ണൻ ബലാൽ പഞ്ചായത്ത് മെമ്പർ കെ.ആർ വിനു  തുടങ്ങിയവർ ആശംസയർപ്പിച്ചു മുതിർന്ന പൗരന്മാരായ തൊഴിലുറപ്പ് രംഗത്ത്  ആത്മാർത്ഥമായ സേവനം കൊണ്ട് സർവ്വസമ്മതയായ ശ്രീ മാണിക്യം, ഗാന്ധിഭവൻ എന്ന അഗതി മന്ദിരത്തിന് സ്ഥലം വിട്ടുനൽകി ആശ്രയം ഒരുക്കിയ ശ്രീ അഗസ്റ്റിൻ, മികച്ച കർഷകനായ മണിയങ്ങാട്ട് പാപ്പച്ചൻ തുടങ്ങിയവരെ ആദരിച്ചു.തുടർന്ന് അഡ്വക്കറ്റ് എം ആർ ശിവപ്രസാദ് നയിച്ച MAINTENANCE AND WELFARE OF PARENTS AND SENIOR CITIZENS ACT 2007 നെ സംബന്ധിച്ച് നിയമ ബോധവൽക്കരണ ക്ലാസ് നടന്നു. സംസാരിച്ചു. തുടർന്ന് നാടൻപാട്ട് രംഗത്ത് യുവ സാന്നിധ്യമായ സുഭാഷ് അരുകര നയിച്ച നാട്ടുവർത്തമാനവും നാടൻപാട്ടും മുതിർന്ന പൗരന്മാർക്ക് വേറിട്ട അനുഭവമായി. എല്ലാം മറന്ന്  ഒരല്പനേരം ആട്ടവും പാട്ടുമായി പോലീസും മുതിർന്ന പൗരന്മാരും. പാരാ ലീഗൽ വളണ്ടിയർ ശ്രീ മഹേശ്വരി നന്ദി പറഞ്ഞു.

No comments