Breaking News

വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിലിന് പരപ്പയിൽ പണികഴിപ്പിച്ച പുതിയ കെട്ടിടം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും


വെള്ളരിക്കുണ്ട് -പരപ്പയിൽ ഏഴുവർഷം മുമ്പ് പ്രവർത്തനമാരംഭിച്ച വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിലിന് പുതിയ കെട്ടിടം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. . സംസ്ഥാന ലൈബ്രറി കൗൺസിൽ അനുവദിച്ച കെട്ടിട ഗ്രാന്റ് മുഖേനയാണ് മൂന്നുനിലകളുള്ള കെട്ടിടനിർമാണം പൂർത്തിയാക്കിയത്. ഉദ്ഘാടനം  25ന് ഉച്ചയ്ക്കുശേഷം 3:30ന് ബഹു.കേരള തദ്ദേശസ്വയഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവ്വഹിക്കും. കാഞ്ഞങ്ങാട് അസംബ്ലി മണ്ഡലം എം.എൽ.എ.ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. അഞ്ചാം സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ഭാഗമായി 2015 ഏപ്രിൽ 9 നാണ് വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ നിലവിൽ വന്നത്. കിഴക്കൻ മലയോര മേഖലകളിലെ ഗ്രന്ഥശാലാ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തും, ദിശാബോധവും നൽകാൻ ഇതുമൂലം സാധിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രഥമ പ്രസിഡന്റ് പി.കെ.മോഹനൻ,സെക്രട്ടറി എ.ആർ.സോമൻ എന്നിവരുടെ നേതൃത്വത്തിലുള്ള താലൂക്ക് കൗൺസിൽ ചുമതല ഏറ്റെടുക്കുമ്പോൾ ഏഴു പഞ്ചായത്തുകളിലായി അമ്പത് ഗ്രന്ഥശാലകളാണ് ഉണ്ടായിരുന്നത്.ഇപ്പോൾ 71 ഗ്രന്ഥശാലകൾക്ക് സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. സംസ്ഥാന-ജില്ലാ ലൈബ്രറി കൗൺസിലുകൾ എടുക്കുന്ന തീരുമാനങ്ങൾ ചിട്ടയോടെ നടപ്പിലാക്കാൻ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ അംഗ ഗ്രന്ഥശാലകൾ ഏറെ ജാഗ്രതയും,ശുഷ്കാന്തിയും പുലർത്തുന്നുണ്ട്. ഒമ്പത് താലൂക്ക് എക്സിക്യൂട്ടീവ് അംഗങ്ങളും,ഏഴുജില്ലാ കൗൺസിൽ അംഗങ്ങളും ഉൾപ്പെട്ടതാണ് താലൂക്ക് ലൈബ്രറി കൗൺസിൽ നിലവിൽ ജോസ് സെബ്സാറ്റ്യൻ പ്രസിഡന്റ് എ.ആർ.സോമൻ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലുള്ള താലൂക്ക് കൗൺസിലാണ് പ്രവർത്തിക്കുന്നത്.

            പരപ്പയിലെ പരേതരായ കരിമറ്റം വക്കച്ചൻ ത്രേസ്യാമ്മ ദമ്പതികളുടെ മകൻ പരേതനായ ജോസഫിന്റെ ഭാര്യ സീലിയാമ്മ ജോസഫും മക്കളും ചേർന്ന് പരപ്പ ടൗണിൽ തന്നെ 3 സെന്റ് സ്ഥലം സൗജന്യമായി ലൈബ്രറി കൗൺസിലിന് രജിസ്റ്റർ ചെയ്തു നൽകി. എഴുപത് വർഷം മുമ്പ് ആരംഭിച്ചുവെങ്കിലും ഇടകാലത്ത് പ്രവർത്തനം നിലച്ചുപോയ വായനശാലയ്ക്ക് ഗ്രന്ഥശാലയുടെ കമ്മിറ്റിയുടെ ഉത്സാഹത്താലാണ് സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ഗ്രാന്റ് ലഭിക്കാൻ തുടങ്ങിയത്. 


ഉദ്ഘാടന ദിവസം രാവിലെ 10:30ന് ഘോഷയാത്ര ആരംഭിക്കും.11 മണിക്ക് ആരംഭിക്കുന്ന ലൈബ്രറി പ്രവർത്തകസംഗമം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്യും.2 മണിക്ക് അക്ഷരമാണ് ലഹരി വായനയാണ് ലഹരി എന്ന സന്ദേശം ഉയർത്തികൊണ്ടുള്ള ലഹരി വിരുദ്ധ സദസ്സ് ജില്ലാ പോലീസ് സൂപ്രണ്ട് ഡോ.വൈഭവ് സക്സേന ഉദ്ഘാടനം ചെയ്യും. കെട്ടിടോദ്ഘാടനചടങ്ങിൽ മുൻ സംസ്ഥാന സെക്രട്ടറിയും,പി,എൻ പണിക്കർ അവാർഡു ജേതാവുമായ അഡ്വ.പി.അപ്പുക്കുട്ടനെയും, മികച്ച സാമൂഹ്യപ്രവർത്തകരെയും ആദരിക്കും.ലൈബ്രറി മീറ്റിംഗ് ഹാൾ,ഫോട്ടോ അനാച്ഛാദനം,ഗ്രന്ഥപ്പുരയിലേക്കുള്ള പുസ്തകം ഏറ്റുവാങ്ങൽ റീഡിംഗ് റൂം ഉദ്ഘാടനം എന്നിവ നടക്കും.രാജ് മോഹൻ ഉണ്ണിത്താൻ എം.പി,എം.രാജഗോപാലൻ എം.എൽ.എ, എം.ലക്ഷ്മി പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് മെമ്പർ ശകുന്തള താലൂക്കിലെ മുഴുവൻ പഞ്ചായത്തു പ്രസിഡന്റുമാർ വിവിധ രാഷ്ട്രീയ നേതാക്കൾ,സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.വി.കെ.പനയാൽ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി.കഞ്ഞിരാമൻ,സെക്രട്ടറി ഡോ.പി.പ്രഭാകരൻ തുടങ്ങി ജില്ല താലൂക്ക് നേതാക്കൾ സംബന്ധിക്കും.


പത്ര സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ  ടി.കെ.രവി,ജില്ലാ സെക്രട്ടറി ഡോ.പി.പ്രഭാകരൻ,താലൂക്ക് സെക്രട്ടറി എ,ആർ.സോമൻ മാസ്റ്റർ, പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ,ജില്ലാ എക്സിക്യുട്ടീവ് അംഗം പി.കെ.മോഹനൻ,നിർമ്മാണകമ്മിറ്റി കൺവീനർ എ.ആർ.രാജു, പബ്ലിക്സിറ്റി കൺവീനർ എൻ.കെ.ഭാസ്കരൻ എന്നിവർ പങ്കെടുത്തു.

                               ഉദ്ഘാടന സപ്ലിമെൻ്റ് ഡോ.പി.പ്രഭാകരൻ പ്രകാശനം ചെയ്യുന്നു.


No comments