Breaking News

വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് പ്രസിഡന്റായിരുന്ന കെ കെ സന്തോഷ് കുമാറിന്റെ അകാലവിയോഗത്തിൽ അനുശോചിച്ചു സർവ്വകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു



മാലക്കല്ല് : കൊരട്ടിയിൽ വച്ചുണ്ടായ ട്രെയിനപകടത്തിൽ മരണപ്പെട്ട വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് പ്രസിഡന്റും  KK സന്തോഷ് കുമാറിന് അനുശോചനമറിയിക്കാൻ ,യൂണിറ്റ് സീനിയർ വൈസ് പ്രസിഡൻ്റ്  കെ അഷറഫിൻ്റെ അദ്ധ്യക്ഷതയിൽ മാലക്കല്ല് ടൗണിൽ സർവ്വകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു.സംഘടനയുടെ ജില്ലാ പ്രസിഡൻ്റ് അഹമ്മദ് ഷെറീഫ് ,കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ്  TK നാരായണൻ, കോട്ടയം എസ്റ്റേറ്റ് മാനേജർ fr. ഷിനോജ് വെള്ളായിക്കൽ ,ജില്ലാ പഞ്ചായത്ത് മെംമ്പറും ഒടയഞ്ചാൽ യൂണിറ്റ് പ്രസിഡൻ്റുമായ ശ്രീ ഷിനോജ് ചാക്കോ എന്നിവർ ,തങ്ങളുടെ പ്രസംഗത്തിൽ അകാലത്തിൽ പൊലിഞ്ഞ സന്തോഷ്   നല്ലൊരു സംഘാടകനും പൊതു പ്രവർത്തകനും കേൾവിക്കാരനും സർവ്വോപരി മനുഷ്യ സ്നേഹിയും ആയിരുന്നുവെന്ന് പ്രത്യോകം എടുത്തു പറഞ്ഞു.JClചുള്ളിക്കരയ്ക്കു വേണ്ടി പ്രസംഗിച്ച ശ്രീ മോഹനൻ കുടുംബൂർ കോവിഡ് കാലത്ത് കള്ളാർ പഞ്ചായത്തിനു വേണ്ടി JClചുള്ളിക്കര  ചെയ്ത മരുന്നു വിതരണത്തിൻ്റെ ചുക്കാൻ പിടിച്ചത് സന്തോഷ് കുമാർ ആയിരുന്നുവെന്ന് പ്രതേകം ഓർമ്മിച്ചു.

     വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി സജി കെ.ജെ. ട്രഷറർ മാഹിൻ കോളിക്കര ,പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോസ് മാവേലി ,കള്ളാർ പഞ്ചായത്ത്  വൈസ്.പ്രസിഡൻ്റ് പ്രിയ ഷാജി, വാർഡ് മെംബർമാരായ പി.ഗീത,മിനി ഫിലിപ്പ്, സണ്ണി അബ്രഹാം, വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ I5-ഓളം യുണിറ്റുകളുടെ പ്രതിനിധിയായി പി.എ ജോസഫ്‌ ,വനിതാ വിംങ്‌   പ്രസി .ഗീത നാരായണൻ ,യുത്ത് വിംങ്  സെക്രട്ടറി ജോണിഷ് ജോൺ, യാദവ സഭ താലൂക്ക് പ്രസി.നന്ദകുമാർ, രാജപുരം പ്രസ് ഫോറം പ്രസിഡൻറ് ശിവദാസൻ, CPIM കോൺഗ്രസ് ,ബി.ജെ.പി., കേരള കോൺഗ്രസ്, സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി, തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, സംസ്ഥാന കൗൺസിൽ അംഗം  അശോകൻ പൊയിനാച്ചി, മാലക്കല്ല് ക്ഷീര വികസന സമിതി പ്രസി.തോമസ് അടിയായി പ്പള്ളി, തണൽ ചാരിറ്റബിൾ ട്രസ്റ്റ്, അലുമിനിയം ഫാബ്രിക്കേഷൻ, മലനാട് വികസന സമിതി, സ്വതന്ത്ര ഓട്ടോ ടാക്സി,88‌ - 89 എസ്.എസ്.എൽ.സി ബാച്ച്മേറ്റ്സ്, റിയൽ ഫ്രണ്ട്സ് തുടങ്ങിയവരുടെ പ്രതിനിധികൾ ചടങ്ങിൽ അനുശോചനമറിയിച്ച് സംസാരിച്ചു.

No comments