Breaking News

വെസ്റ്റ് എളേരി പഞ്ചായത്ത് ഊരു തല കർമ്മ പദ്ധതി പുസ്തകം പ്രകാശനം ചെയ്തു ചിറ്റാരിക്കൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ രജ്ഞിത്ത് രവീന്ദ്രൻ ഉൽഘാടനം ചെയ്തു


കുന്നുംകൈ: കുടുംബശ്രീ ജില്ലാ മിഷൻ പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതി വെസ്റ്റ് എളേരി പഞ്ചായത്ത് 2022 - 25 ഊരു തല കർമ്മ പദ്ധതിയുടെ ഭാഗമായുള്ള പുസ്തക പ്രകാശനം നടത്തി. ഭീമനടി വ്യാപാര ഭവനിൽ വെച്ച് ചിറ്റാരിക്കൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ രജ്ഞിത്ത് രവീന്ദ്രൻ ഉൽഘാടനം ചെയ്തു. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ അദ്ധ്യക്ഷയായി. തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ രജ്ഞിത്ത് രവീന്ദ്രൻ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ സി.ഡി.എസ് ചെയർപേഴ്സൺ സൗദാമിനി വിജയൻ എന്നിവർക്ക് പുസ്തകം നൽകി പ്രകാശനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ എ.ഡി.എം.സി പ്രകാശൻ പാലായി, ജില്ലാ മിഷൻ എ.ഡി.എം.സി സി.എച്ച്. ഇഖ്ബാൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ, സ്ഥിരം സമിതി അധ്യക്ഷരായ മോളിക്കുട്ടി പോൾ, സി.വി. അഖില പഞ്ചായത്ത് അംഗങ്ങളായ ഇ.ടി. ജോസ്, ശാന്തി കൃപ, അജേഷ് അമ്പു, ടി.എ. ജയിംസ്, എൻ.വി. പ്രമോദ്, ഓമന കുഞ്ഞിക്കണ്ണൻ , സി.പി.സുരേശൻ, ബിന്ദു മുരളീധരൻ, എൻ. ഷരീഫ്, എം.വി. ലിജിന, റൈഹാനത്ത് ടീച്ചർ, എ.ബാബു, പി. രത്നേഷ്, കെ.വി. പ്രമീള, കൃഷി ഓഫീസർ രാജീവൻ കെ.ജെ. പോൾ എന്നിവർ സംബന്ധിച്ചു

No comments