Breaking News

ബളാൽ മണ്ഡലം എട്ടാം വാർഡ്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭവന സന്ദർശനവും ചികിത്സ സഹായവും കൈമാറി


കൊന്നക്കാട് : ബളാൽ മണ്ഡലം ഏട്ടാo വാർഡ്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭവന സന്ദർശനവും അർഹത പെട്ടെ രോഗിക്ക് ചികിത്സ സഹായവും കൈമാറി.ബളാൽ മണ്ഡലം മൈക്കയം വാർഡ്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ മാസവും കിടപ്പ് രോഗികളെ സന്ദർശിക്കുന്ന  ഒപ്പം പദ്ധതി ഇതിനോടകo രോഗികൾക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.സുമനസുകൾ നൽകുന്ന സഹായ തുകയാണ് ഒപ്പം പദ്ധതിയിലൂടെ രോഗികൾക്ക് കൈമാറുന്നത്. ഈ മാസത്തെ സഹായ തുക വാർഡ്‌ കോൺഗ്രസ്‌ പ്രസിഡന്റ് ഡാർലിൻ ജോർജ് കടവൻ പഞ്ചായത്ത്‌ അംഗം പി സി രഘു നാഥന് കൈമാറി. സേവാദൾ സംസ്ഥാന സെക്രട്ടറി സ്കറിയ കാഞ്ഞമല,സി യൂ സി പ്രസിഡന്റ്‌ സിറിൽ സെബാസ്റ്റ്യൻ, രാജേഷ് എന്നിവർ പങ്കെടുത്തു.

No comments