Breaking News

ചിത്താരിയിൽ അപകടത്തിൽപ്പെട്ട സ്‌കൂട്ടിയിൽ നിന്ന് നാല് കിലോ കഞ്ചാവ് കണ്ടെടുത്തു


ചിത്താരി ചേറ്റുകുണ്ടില്‍ അപകടത്തില്‍പ്പെട്ട സ്‌കൂട്ടിയില്‍ നിന്നും നാലു കിലോ കഞ്ചാവ് കണ്ടെടുത്തു. ശനിയാഴ്ച്ച രാവിലെ സംസ്ഥാന പാതയിലാണ് സംഭവം. മഞ്ചേശ്വരത്തു നിന്നും കണ്ണൂരിലേക്ക് സ്‌കൂട്ടിയില്‍ പോവുകയായിരുന്ന മഞ്ചേശ്വരം സ്വദേശി മുഹമ്മദാണ് (46) അപകടത്തില്‍പ്പെട്ടത്. രാവിലെ ചാറ്റല്‍ മഴയില്‍ സ്‌കൂട്ടി തെന്നി വീഴുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടെ മുഹമ്മദ് സ്‌കൂട്ടിയില്‍ നിന്നും പ്ലാസ്റ്റിക് സഞ്ചി മാറ്റിവെക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇത് പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് മനസ്സിലായത്. ഉടന്‍ വിവരം ബേക്കല്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തിയ പൊലീസ് മുഹമ്മദിനെയും സ്‌ക്കൂട്ടിയേയും സ്റ്റഡിയിലെടുത്തു.

No comments