Breaking News

ബളാൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർ ലാൽ നെഹ്‌റുവിന്റെ ജന്മദിനം ആഘോഷിച്ചു


ചുള്ളിക്കര :സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ 133ത് ജന്മദിനത്തിൽ ബളാൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പർച്ചനയും അനുസ്മരണവും നടത്തി. ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി സജീ പ്ലാച്ചേരിപ്പുറത്ത് സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ മധു സൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു.കെ പി സിസി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ മുഖ്യ പ്രഭാഷണം നടത്തി.സേവാദൾ സംസ്ഥാന സെക്രട്ടറി സ്‌കറിയ കാഞ്ഞമല, മൈനൊരിറ്റി ഡിപ്പാർട്ട് മെന്റ് സംസ്ഥാന സെക്രട്ടറി അബ്‌ദുള്ള. ബി.,ബ്ലോക്ക് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ പി എ ആലി,, ബ്ലോക്ക് സെക്രട്ടറി വി മാധവൻ നായർ,യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി വിനോദ് കള്ളാർ,കോടോം ബെളുർ മുൻ മണ്ഡലം പ്രസിഡന്റ്‌ പാച്ചേനി കൃഷ്ണൻ,പി സി രഘു നാഥൻ, മോഹനൻ വി,കോൺഗ്രസ്‌ വാർഡ്‌ പ്രസിഡന്റ്‌ ഷിന്റോ എന്നിവർ സംസാരിച്ചു.ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി ബാല ചന്ദ്രൻ പി കെ നന്ദി പറഞ്ഞു.

No comments