Breaking News

ഭീമനടി - ചിറ്റാരിക്കാൽ റോഡിൻ്റെ ശോചനീയാവസ്ഥ ; സംയുക്ത സമരസമിതി നടത്തിയ റോഡ് ഉപരോധത്തിൽ പ്രതിഷേധമിരമ്പി


ഭീമനടി - ചിറ്റാരിക്കാൽ ഭീമനടി റോഡിൻ്റെ ശോചനീയവസ്ഥ   സംയുക്ത സമരസമിതി നടത്തിയ     റോഡ് ഉപരോധത്തിൽ പ്രതിഷേധമിരമ്പി.

മൂന്ന് വർഷമായി ഭീമനടി- ചിറ്റാരിക്കാൽ റോഡിൻ്റെ വികസനം ഇഴഞ്ഞു നീങ്ങുന്നതിനാൽ പ്രദേശത്തെ നൂറുകണക്കിന് ജനങ്ങളും ,വിദ്യാർത്ഥികളും ദുരിതമനുഭവിക്കുകയാണ്.  ഭീമനടി വ്യാപാരഭവനിൽ നാട്ടുകാർ യോഗം ചേരുകയും സംയുക്ത സമര സമിതിക്ക് രൂപം കൊടുക്കുകയായിരുന്നു. വെസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസ് സമീപത്ത് നിന്നും പ്രകടനം ആരംഭിച്ച് ഭീമനടി പാലത്തിന് സമീപം റോഡ് ഉപരോധിച്ചു.. നല്കിയ വാഗ്ദാനങ്ങൾ ഒന്നും അധികൃതർ പാലിക്കാത്തതിനാലാണ് പ്രത്യക്ഷ സമരം നടത്തിയത്.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി ചെയർമാൻ തോമസ് കാനാട്ട് അധ്യക്ഷം വഹിച്ചു.കോട്ടമല എം.ജി.എം. യു പി.സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ടി.സി രാമചന്ദ്രൻ ,  കൺവീനർ സോണി കാരിയ്ക്കൽ ,മനു കയ്യാലത്ത് പ്രസംഗിച്ചു.



No comments