Breaking News

ബിരിക്കുളം നവോദയ വായനശാല സുവർണ ജൂബിലി ആഘോഷം : സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു


ബിരിക്കുളം: നവോദയ വായനശാല ആൻഡ് ഗ്രന്ഥാലയം സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘാടക സമിതി ഓഫീസ് തുറന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് ഉദ്ഘാടനം ചെയ്തു. ടി.സതീഷ് ബാബു അധ്യക്ഷനായി. വെളളരിക്കുണ്ട് ജനമൈത്രി പോലീസ് ഷിജിത്ത് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. കുറുവാട്ട് കുഞ്ഞിരാമൻ ആദ്യ ഫണ്ട് നൽകി. എൻ.വിജയൻ, പി.രാഘവൻ , ടി. മനോഹരൻ, എം.ശശിധരൻ, പി.വി.കെ. മാരാർ, പി. സാജൻ എന്നിവർ സംസാരിച്ചു.

No comments