Breaking News

നെല്ലിയടുക്കം എ യു.പി സ്ക്കൂൾ നേതൃത്വത്തിൽ കൊല്ലമ്പാറയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു


കാട്ടിപൊയിൽ: നെല്ലിയടുക്കം എ യു.പി സ്ക്കൂൾ നേതൃത്വത്തിൽ കൊല്ലമ്പാറയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ  ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിoഗ് കമ്മറ്റി ചെയർമാൻ കെ.വി അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ കരുണാകരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു പി.ടി.എ പ്രസിഡണ്ട് സന്തോഷ് കെ.വി, മാനേജർ സി കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു സൂര്യനാരായണൻ മാസ്റ്റർ നന്ദി പറഞ്ഞു തുടർന്ന് കുട്ടികൾ ലഹരിക്കെതിരെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു

No comments