Breaking News

കെ പി സി സി മൈനോരിറ്റി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ മതസൗഹാർദ സദസ്സ് സംഘടിപ്പിച്ചു ഡി സി സി പ്രസിഡന്റ്‌ പി കെ ഫൈസൽ ഉത്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് :കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വെള്ളരിക്കുണ്ടിൽ മത സൗഹാർദ സദസ്സ് സംഘടിപ്പിച്ചു.ഡി സി സി പ്രസിഡന്റ്‌ പി കെ ഫൈസൽ ഉത്ഘാടനം ചെയ്തു. മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് ജില്ലാ ചെയർമാൻ സിജോ അമ്പാട്ട് അദ്യക്ഷത വഹിച്ചു.കെ എസ് എസ് പി എ സംസ്ഥാന ഓടിറ്റർ ടി കെ എവുജിൻ മുഖ്യ പ്രഭാഷണം നടത്തി.

ചിങ്ങനാപുരം മോഹനൻ മാഷ്( ആദ്ധ്യത്മക ആചാര്യൻ) റവ : ഫാദർ : ഫ്രാൻസിസ് അടപ്പൂർ(കാർമലൈറ്റ് ആശ്രമം കനകപ്പള്ളി ) ഷെഫീഖ് മൗലവി(ഖത്തീബ്.കല്ലഞ്ചിറ ജുമാ മസ്ജിദ്)എന്നിവരുടെ മഹനീയ സാന്നിധ്യം ശ്രദ്ധേയമായി.

മൈനോറിറ്റി ഡിപ്പാർട്മെന്റ്സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ, കെ പി സിസി അംഗം കരിമ്പിൽ കൃഷ്ണൻ, മീനാക്ഷി ബാലകൃഷ്ണൻ, ഡി സി സി അംഗം എൻ ഡി വിൻസെന്റ്, എം പി ജോസഫ് ബളാൽ മണ്ഡലം  പ്രസിഡന്റ്‌  ബി പി പ്രദീപ്കുമാർ യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌  ബിബിൻ അറക്കൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌, സ്‌കറിയ കാഞ്ഞമല,വാർഡ്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഷാജി മാണി ശേരി,ബാബു കോഹിനൂർ, സിജോ പരപ്പ,ജോയ് കിഴക്കരക്കാട്ട് എന്നിവർ സംസാരിച്ചു. മുഹമ്മദ്‌ ശിഹാബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ നന്ദി പറഞ്ഞു.

No comments