Breaking News

കാഞ്ഞങ്ങാട് സിവിൽ സർവീസ് അക്കാദമി പരിശീലന കേന്ദ്രമെന്ന ആവശ്യം യാഥാർഥ്യമാവുന്നു പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് നിർദ്ദേശിക്കപ്പെട്ട സ്ഥലം രാഷ്ട്രീയ ഉദ്യോഗസ്ഥവൃന്ദം സന്ദർശിച്ചു

കാഞ്ഞങ്ങാട് സിവിൽ സർവീസ് അക്കാദമി  പരിശീലന കേന്ദ്രമെന്ന ആവശ്യം യാഥാർഥ്യമാവുന്നു ഹോസ്ദുർഗ് എം എൽ എ ഇ ചന്ദ്രശേഖരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം അറിയിച്ചത്. ഉത്തരമലബാറിലെ വിദ്യാർത്ഥികളുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു ഇത്. അക്കാദമി സ്ഥാപിതമാവുന്നതോടെ പരിശീലനത്തിനായി ദൂരദേശത്തേക്ക് പോവുന്നതിനുള്ള സാമ്പത്തികവും സമയനഷ്ടത്തിന്റെയും ബുദ്ധിമുട് ഒഴിവാവും എന്നാണ് പ്രതീക്ഷ.

എം എൽ യുടെ പോസ്റ്റ് ഫേസ്ബുക്ക് പൂർണരൂപം... 

ഉത്തരകേരളത്തിലെ വിദ്യാർത്ഥികളുടെ സിവിൽ സർവ്വീസ് മോഹങ്ങൾ യാഥാർത്ഥ്യമാക്കാൻ സഹായിക്കുന്നതിന് കാഞ്ഞങ്ങാട് സിവിൽ സർവീസ് അക്കാദമി പരിശീലന കേന്ദ്രം സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് ഹോസ്ദുർഗ് വില്ലേജിൽ 50 സെൻ്റ് റവന്യു ഭൂമി കൈമാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. കെട്ടിട നിർമ്മാണത്തിന് 2021-22 ബഡ്ജറ്റിൽ 3 കോടി രൂപയുടെ എസ്റ്റിമേറ്റ് ശുപാർശ ഉള്ളതാണ്. പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് നിർദ്ദേശിക്കപ്പെട്ട സ്ഥലം സന്ദർശിച്ചു.,നഗരസഭ ചെയർ പേർസൺ കെ.വി.സുജാത ടീച്ചർ ,വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേർസൺ കെ .ലത ,മുൻ നഗരസഭ ചെയർമാനും കൗൺസിലറുമായ വി.വി രമേശൻ ,കാസർഗോഡ് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി.രാജ് മോഹനൻ ,പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം അസി.എക്സികുട്ടീവ് എഞ്ചിനീയർ പി. എം .യമുന,തഹസിൽദാർ എൻ മണിരാജ്, ഹെഡ് ക്വാർട്ടർ ഡെപ്യൂട്ടി തഹസിൽദാർ ലെജിൻ എം.എസ് ,ഹോസ്ദുർഗ് വില്ലേജ് ഓഫീസർ സി സുരേഷ് ,ബല്ല വില്ലേജ് ഓഫീസർ പ്രദീപ് കുമാർ എസ്.കെ എന്നിവർ കൂടെ ഉണ്ടായിരുന്നു. നിലവിൽ ചെമ്മട്ടംവയലിൽ സയൻസ് പാർക്കിൽ പ്രവർത്തിക്കുന്ന സിവിൽ സർവീസ് അക്കാദമി മികച്ച രീതിയിൽ  പരിശീലനം നൽകി വരുന്നുണ്ട്. ഹോസ്ദുർഗ് കോടതിക്ക് സമീപം പുതിയ സ്ഥലം അനുവദിക്കൽ നടപടികൾ പൂർത്തിയാകുന്നതോടെ കെട്ടിട നിർമ്മാണം പൂർത്തിയാക്കി കാഞ്ഞങ്ങാടിൻ്റെ വിദ്യാഭ്യാസ രംഗത്തെ മാതൃകാ സ്ഥാപനമായി ഇത് മാറുമെന്ന പ്രതീക്ഷിയാലാണ്.

No comments