Breaking News

ചിറ്റാരിക്കൽ ഉപജില്ലാ കേരള സ്കൂൾ കലോത്സവം പരപ്പയിൽ; ലോഗോ പ്രകാശനം സിനിമാതാരം പി.പി കുഞ്ഞികൃഷ്ണൻ നിർവ്വഹിച്ചു


പരപ്പ : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പരപ്പയിൽ നടക്കുന്ന ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവലോഗോ പ്രകാശനം ചെയ്തു. പ്രശസ്ത സിനിമാതാരം പി പി കുഞ്ഞികൃഷ്ണൻ സ്കൂൾ പാർലമെൻറ് വൈസ് ചെയർപേഴ്സൺ നിരഞ്ജന എംവിക്ക് നൽകി കൊണ്ടാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ചടങ്ങിൽ പിടിഎ പ്രസിഡൻറ് പി സുരേന്ദ്രൻ , ഹെഡ്മിസ്ട്രസ്സ് ബൈജ ഇ കെ , ഹയർസെക്കൻഡറി സീനിയർ അസിസ്റ്റൻറ് ഹരീഷ് കുമാർ പി , സ്റ്റാഫ് സെക്രട്ടറി പി എം ശ്രീധരൻ , ടിവി സതീഷ് ബാബു , സി കുഞ്ഞി കൃഷ്ണൻ മാസ്റ്റർ, ഷൈജു ബിരിക്കുളം , മുഹമ്മദ് റാഫി , രാഗേഷ് കെ വി എന്നിവർ പങ്കെടുത്തു.

നവംബർ 22 മുതൽ 25 വരെയാണ് ചിറ്റാരിക്കൽ ഉപജില്ല സ്കൂൾ കലോത്സവം പരപ്പയിൽ നടക്കുന്നത്

No comments