Breaking News

ക്വാറിയിലെ സ്ഫോടനം ; കുടിവെള്ളപദ്ധതിയുടെ വാട്ടർ ടാങ്കിന് വിള്ളൽ വന്നതായി പരാതി കോളംകുളം തുള്ളൻകല്ല് പ്രദേശത്തെ പട്ടികജാതി കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ളടാങ്കാണ് അപകടാവസ്ഥയിലായത്


കോളംകുളം. : തുള്ളൻകല്ല് പ്രദേശത്തെ പട്ടികജാതി കുടുംബങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് പട്ടികജാതി ഡിപാർട്ട്മെന്റിന്റെ സഹായത്തോടെ 2013 ൽ പണി പൂർത്തിയാക്കിയ പ്രദേശത്തെ 20 ഓളം പട്ടിക ജാതി കുടുംബങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതിയുടെ വാട്ടർടാങ്കാണ് പ്രദേശത്ത് സ്വകാര്യവ്യക്തി നടത്തുന്ന ക്വാറിയിലെ സ്ഫോടനംമൂലം വിളളൽ സംഭവിച്ചു വെള്ളം ഒഴുകിപാഴാവുന്നത് . കൂടാതെ ഈ പ്രദേശത്തെ മറ്റ് വീടുകളിലെ കിണറുകളിലെ വെള്ളത്തിന്റെ അളവും മഴകാലത്ത് പോലും ക്രമാതീതമായി കുറയുന്നതായി നാട്ടുകാർ പറയുന്നു. വൻ സ്ഫോടനമാണ് നിത്യവും ഇവിടെ നടക്കുന്നത്. അടിയന്തിരമായും കുടിവെള്ള ടാങ്കിനുണ്ടായ കേട്പാട് പരിഹരിക്കുന്നതിന് അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപെട്ടു. UDF നേതാക്കളായ ബാബു ചേമ്പേന , സി.വി.ബാലകൃഷ്ണൻ , എൻ.വിജയൻ ,ഷാജി എന്നിവർ സ്ഥലം സന്ദർശിച്ചു. ജനങ്ങൾക്കുണ്ടായ പ്രശ്ന പരിഹാരത്തിനായി കലക്ടർ ഉൾപടെയുള്ളവർക്ക് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു പരാതി നൽകുമെന്ന് നേതാക്കൾ ജനങ്ങൾക്ക് ഉറപ്പു നൽകി.

No comments