Breaking News

കാസർകോട് ജില്ലാ സ്‌കൂൾ കലോത്സവം; സംഘാടക സമിതി നിലവിൽ വന്നു കലോത്സവം നവംബർ 29 മുതൽ ഡിസംബർ 3 വരെ ചായ്യോത്ത് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും


കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 29 മുതല്‍ ഡിസംബര്‍ 3 വരെ ചായ്യോത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. മേളയുടെ നടത്തിപ്പിനായുള്ള സംഘാടകസമിതി നിലവില്‍ വന്നു. ഭാരവാഹികളായി ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയെ ചെയര്‍മാനായും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണനെ വര്‍ക്കിംഗ് ചെയര്‍പേഴ്സണായും, ഡിഡിഇ പി.സുരേന്ദ്രനെ കണ്‍വീനറായും, കാഞ്ഞങ്ങാട് ഡിഇഒ എം.സുരേഷ് കുമാറിനെ ഖജാന്‍ജിയായും തെരഞ്ഞെടുത്തു. യോഗം രാജമോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശന്‍, കാഞ്ഞങ്ങാട് ഡി.ഇ.ഒ എം.സുരേഷ്‌കുമാര്‍, പ്രിന്‍സിപ്പല്‍ പി.രവീന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് കെ.വി ഭരതന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂളില്‍ പ്രധാനപ്പെട്ട മൂന്ന് വേദികളിലും സ്‌കൂളിന് സമീപത്തെ പെരിങ്ങാര ദുര്‍ഗാപരമേശ്വരി ക്ഷേത്ര ഓഡിറ്റോറിയം, ചായ്യോത്ത് മദര്‍ അലക്‌സിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിലെ ഓഡിറ്റോറിയം എന്നിവിടങ്ങളിലായിരിക്കും വേദിയൊരുക്കുക.

No comments