Breaking News

ജില്ലാ സ്‌കൂൾ കായിമേള ; കുതിച്ചു ചെറുവത്തൂർ തൊട്ടുപിന്നാലെ ചിറ്റാരിക്കാൽ


നീലേശ്വരം : ജില്ലാ സ്‌കൂൾ കായിമേളയുടെ ആദ്യദിനം പിന്നിട്ടപ്പോൾ ചെറുവത്തൂർ ഉപജില്ല 86 പോയന്റോടെ കുതിക്കുന്നു. പത്തുവീതം സ്വർണവും വെള്ളിയും ആറ്‌ വെങ്കലവും ഉപജില്ലക്കുണ്ട്‌.
ചിറ്റാരിക്കാലാണ്‌ രണ്ടാംസ്ഥാനത്ത്‌. (11 സ്വർണം, 5 വെള്ളി, 8 വെങ്കലം: 78 പോയന്റ്‌), ഹൊസ്‌ദുർഗ്‌ (8,8,5), കാസർകോട്‌ (3,8,12), കുമ്പള (4,6,6), ബേക്കൽ (5,3,4), മഞ്ചേശ്വരം (1,2,1).
രാജാസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ആതിഥേയത്വത്തിൽ പുത്തരിയടുക്കം ഇ എം എസ് സ്റ്റേഡിയത്തിലാണ്‌ കായികമേള. 127 കായിക ഇനങ്ങളിൽ യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ നിന്നും ഏഴ് ഉപജില്ലകളിൽ നിന്നായി 1200 ഓളം കായിക താരങ്ങൾ പങ്കെടുക്കുന്നു. എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി ബേബി മുഖ്യാതിഥിയായി. കൗൺസിലർമാരായ ദാക്ഷായണി കുഞ്ഞിക്കണ്ണൻ, വി ശ്രീജ, കെ വത്സല, സി കെ വാസു, പി വിജയകുമാർ, അഡ്വ. നസീർ, മടിയൻ ഉണ്ണികൃഷ്ണൻ, കെ സി മാനവർമ രാജ, കലാ ശ്രീധർ, സർഗം വിജയൻ, പി വിജീഷ് എന്നിവർ സംസാരിച്ചു.
രാവിലെ നടന്ന കായികതാരങ്ങളുടെ മാർച്ച് പാസ്റ്റിൽ എം രാജഗോപാലൻ എംഎൽഎ സല്യൂട്ട് സ്വീകരിച്ചു. മേള വെള്ളിയാഴ്‌ച സമാപിക്കും.


No comments