Breaking News

ഡ്രൈവിങ് ലൈസൻസും ആർ.സിയും പാൻകാർഡും ഇനി വാട്സ്‌ആപ്പിലൂടെ ഈസിയായി ഡൗൺലോഡ് ചെയ്യാം


മെറ്റയുടെ കീഴിലുള്ള സന്ദേശമയക്കല്‍ ആപ്പായ വാട്‌സ്‌ആപ്പ് വഴി ഇനി ഡ്രൈവിങ് ലൈസന്‍സും പാന്‍കാര്‍ഡും എളുപ്പം ഡൗണ്‍ലോഡ് ചെയ്യാം.


വാട്സ്‌ആപ്പില്‍ MyGov bot ഉപയോഗിച്ച്‌ ഡിജിലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകളാണ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. രേഖകള്‍ സുരക്ഷിതമായി ഓണ്‍ലൈനില്‍ സൂക്ഷിക്കുന്നതിനുള്ള സേവനമാണ് ഡിജിലോക്കര്‍. ഇന്ത്യയില്‍ കോടിക്കണക്കിന് ആളുകള്‍ ഈ സേവനം ഉപയോഗിച്ചിവരുന്നുണ്ട്.


വാട്സ്‌ആപ്പില്‍ 9013151515 എന്ന നമ്ബര്‍ സേവ് ചെയ്താല്‍ MyGov bot കാണാന്‍ കഴിയും. തുടര്‍ന്ന് ആധാര്‍ ഉപയോഗിച്ച്‌ ഒറ്റത്തവണ അംഗീകരിക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയാല്‍ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യാം.


പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ കൂടാതെ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സ് പോളിസിയും വാഹന രജിസ്ട്രേഷന്‍ രേഖകളും പത്താംക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും മാര്‍ക്ക് ലിസ്റ്റുകളും ഇത്തരത്തില്‍ വാട്സ്‌ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാം.


9013151515 എന്ന നമ്ബറിലേക്ക് 'Hi' സന്ദേശയമച്ചുകൊണ്ടാണ് തുടക്കമിടേണ്ടത്. തുടര്‍ന്ന് ഡിജിലോക്കര്‍ വിശദാംശങ്ങളും ആധാര്‍ കാര്‍ഡ് നമ്ബറും ചോദിക്കും അവ നല്‍കണം. ശേഷം ഒടിപിയുടെ അടിസ്ഥാനത്തിലാണ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക.

No comments