Breaking News

ഈസ്റ്റ് എളേരി പഞ്ചായത്ത് ഡി.ഡി.എഫ് ഭരണസമിതിക്കുള്ള സി.പി.ഐ.എം പിന്തുണ പിൻവലിച്ചു


ചിറ്റാരിക്കാൽ : വർഷങ്ങളായി ഈസ്റ്റ് എളേരി  ഗ്രാമപഞ്ചായത്ത് ഭരണം കയ്യാളിയിരുന്ന കോൺഗ്രസ്സ് നേതൃത്തിന്റെ അഴിമതിക്കും സ്വജന പക്ഷപാതത്തിനും വികസന  വിരുദ്ധതയ്ക്കും എതിരെ പ്രതിഷേധിച്ച് കൊണ്ട് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകാർ ജയിംസ് പന്തമാക്കലിൻ്റെ നേതൃത്വത്തിൽ  ജനകീയ വികസന മുന്നണി (ഡിഡിഎഫ്) രൂപീകരിക്കുകയും ഈ മുന്നണി പഞ്ചായത്തിന്റെ ഭരണാധികാരത്തിലെക്കു വരികയും ചെയ്തു. പിന്നീട് 2010ൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ഡി  ഡി.ഡിഎഫിന് ഒറ്റയ്ക്ക്  ഭൂരിപക്ഷം കിട്ടാത്തതിനാൽ സി.പി.എം പിന്തുണയോടെയാണ് ഭരണത്തിലേറിയത്. ഡി.ഡി.എഫ് ഭരണസമിതിയെ പിന്തുണച്ച് കൊണ്ട് ഒന്നാം പിന്നായി സർക്കാരിന്റെയും രണ്ടാം പിണറായി സർക്കാരിന്റെയും കാലത്ത് എൽ.ഡി.എഫ് സർക്കാരിനെയും തൃക്കരിപ്പൂർ എം എൽ.എ എം.രാജഗോപാലനെയും ഉപയോഗപ്പെടുത്തികൊണ്ട് പഞ്ചായത്തിൽ ഒട്ടേറെ വികസന നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. ഈ സഖ്യം വലിയ വികസന മുന്നേറ്റമാണ് കാഴ്ച്ച വെച്ചത് . ഈ സാഹചര്യത്തിലാണ് ഈസ്റ്റ് എളേരി സർവ്വീസ് സഹകരണ ബാങ്കിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ഈസ്റ്റ് എളേരിയിലെ കോൺഗ്രസ്സ് നേതാക്കൾ നേതൃത്വം നൽകിയ കാസർഗോഡ് ജില്ലയിലെ സഹകരണ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായിരുന്ന ചിറ്റാരിക്കാൽ റബ്ബർ മാർക്കറ്റിങ്ങ് സൊസൈറ്റി ജനങ്ങളിൽ നിന്നും നിക്ഷേപമായി സ്വീകരിച്ച് കോടി കണക്കിന് രൂപ തിരിച്ച് നൽകാതെ നിക്ഷേപകരെ വഞ്ചിച്ച് സ്ഥാപനത്തെ തകർക്കുകയും ചെയ്തതു പോലെ ലാഭത്തിൽ പോയിരുന്ന ഈസ്റ്റ് എളേരി സഹകരണ ബാങ്കും സമാന രീതിയിൽ തകർച്ചയിലേക്ക് എത്തിച്ച സഹകാരികളെ ഭരണ സമിതി  വഞ്ചിക്കുകയാണെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും ഡി.ഡി.എഫും സഹകരിച്ച് ബാങ്കിനെ  സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഡി.ഡി.എഫ് നേതൃത്വം എൽ ഡി എഫ് നേതാക്കളെ ബന്ധപ്പെടുകയും ഇത് യാഥാർത്ഥ്യമാണെന്ന് മനസിലാക്കി സി.പി. ഐ.എം ന്റെ നാല് സ്ഥാനർത്ഥികളെ മൽസരിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ നാല് സീറ്റും രണ്ട് നിയമനവും വാങ്ങി ഡി.ഡി.എഫ് നേതൃത്വം വഞ്ചനാപരമായ നിലപാട് സ്വീകരിച്ച് കോൺഗ്രസ്സിലേക്ക് ചേക്കേറുകയാണ് ഉണ്ടായതെന്ന് സി.പി.എം ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ ഈസ്റ്റ് എളേരി ഡി.ഡി.എഫ് ഭരണസമിതിക്ക് സി.പി.ഐ.എം നൽകുന്ന പിന്തുണ പിൻവലിക്കുവാൻ എളേരി ഏരിയ കമ്മറ്റി യോഗം തീരുമാനിച്ചതായി ഏരിയാ സെക്രട്ടറി ടി.കെ സുകുമാരൻ അറിയിച്ചു. യോഗത്തിൽ എ അപ്പുക്കുട്ടൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു എബ്രഹാം, ജില്ലാ കമ്മറ്റി അംഗങ്ങളായ പി.ആർ ചാക്കോ സി.ജെ.സജിത്ത്, ജോസ് പതാലിൽ, പി.കെ മോഹനൻ എന്നിവർ സംസാരിച്ചു.

No comments