Breaking News

ഡ്രൈ ഡേ ദിനത്തിൽ അളവിൽ കൂടുതൽ വിദേശ മദ്യവുമായി ഓട്ടോറിക്ഷ ഡ്രൈവറെ വെള്ളരിക്കുണ്ട് ടൗണിൽ നിന്ന് പോലീസ് പിടികൂടി


വെള്ളരിക്കുണ്ട് : ഡ്രൈ ഡേ ദിനത്തിൽ അളവിൽ കൂടുതൽ വിദേശമദ്യവുമായി ഓട്ടോ റിക്ഷ ഡ്രൈവറെ വെള്ളരിക്കുണ്ട് ടൗണിൽ നിന്നും പോലീസ് പിടികൂടി. പുന്നക്കുന്ന് സ്വദേശിയായ ലിജോയെയാണ് പോലീസ് പിടികൂടിയത്. ഓട്ടോറിക്ഷയിൽ നിന്നും 16 കുപ്പി (8 ലിറ്റർ ) മദ്യവും 3690 രൂപയും കണ്ടെടുത്തു. മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു

No comments