Breaking News

ബിരിക്കുളം പ്ലാത്തടത്തെ അൻവിദിൻ്റെ ചികിത്സാ സഹായത്തിനായി ഡിവൈഎഫ്ഐ ബിരിക്കുളം മേഖല കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറി


ബിരിക്കുളം: ജന്മനാ ഇരുചെവികൾക്കും  കേൾവി ശക്തിയില്ലാത്ത ബിരിക്കുളം പ്ലാത്തടത്തെ അൻവിദിന്റെ ശസ്ത്രക്രിയക്കായി ഡിവൈഎഫ്ഐ ബിരിക്കുളം മേഖല കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറി. ഒരു ലക്ഷത്തി ആറായിരത്തി ആറുന്നൂറ്റി മുപ്പത് രൂപ ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക്‌ സെക്രട്ടറി എംവി രതീഷ് അൻവിദ് ചികിത്സാ സമിതിക്കു കൈമാറി. ചികിത്സാ സമിതി ചെയർമാൻ പരപ്പബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി  ചെയർമാൻ പി വി ചന്ദ്രൻ ,കൺവീനർ സി വേണുഗോപാൽ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി. ഡിവൈഎഫ്ഐ ബിരിക്കുളം മേഖല പ്രസിഡന്റ് വിനീഷ് കെ അധ്യക്ഷത വഹിച്ചു . സിപിഎം ബിരിക്കുളം ലോക്കൽ സെക്രട്ടറി വി മോഹനൻ,വി രാജേഷ്, എൻ.ജെ തോമസ്, ടി.എ രവീന്ദ്രൻ, പി.എൻ രാജ്മോഹൻ, കെ.മണി എന്നിവർ സംസാരിച്ചു.മേഖല സെക്രട്ടറി ധനേഷ് എം കെ സ്വാഗതം പറഞ്ഞു.



No comments