Breaking News

വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ പരപ്പയിൽ വായനോത്സവവും ലഹരിവിരുദ്ധ സദസും സംഘടിപ്പിച്ചു


പരപ്പ: വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ വായനമത്സരങ്ങളും ലഹരിവിരുദ്ധ സദസ്സും പരപ്പ ഗവൺമെൻ്റ് ഹയർ സെക്കണ്ടറിസ്കൂളിൽ നടന്നു. യു പി, ഹൈസ്കൂൾ, മുതിർന്നവർ, വനിതകൾ എന്നീ വിഭാഗങ്ങൾക്കു വേണ്ടി നടത്തിയ വായനോത്സവം പരിപാടിയും ലഹരിവിരുദ്ധ സദസ്സും സ്കൂൾ പ്രിൻസിപ്പാൾ എസ്. എം. ശ്രീപതി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ സദസിൽ വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ ഷിജിത്ത്. പി. വിഷയാവതരണം നടത്തി. രമണി രവി, എൻ.കെ.ഭാസ്കരൻ, കെ.ദാമോദരൻ, ടി.വി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. ജോസ് സബാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എ.ആർ സോമൻ സ്വാഗതവും ബി.കെ.സുരേഷ് നന്ദിയും പറഞ്ഞു.



No comments