Breaking News

നേരനുഭവങ്ങൾ നൽകിയും ആനന്ദം പകർന്നും ചിറ്റാരിക്കാൽ ബി.ആർ.സിയിലെ ഭിന്നശേഷി കുട്ടികളുടെ എക്‌പോഷർ ട്രിപ്പ്


പരപ്പ: ചിറ്റാരിക്കാൽ ബി ആർ ബി ആർ സി ഭിന്നശേഷി കുട്ടികൾക്കായി ഏകദിന യാത്ര സംഘടിപ്പിച്ചു. പരപ്പ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി,വില്ലേജ് ഓഫീസ്,പോസ്റ്റ് ഓഫീസ്,പള്ളിക്കര റെഡ് മൂൺ ബീച്ച് തുടങ്ങിയ ഇടങ്ങളിലാണ് കുട്ടികൾ ഏകദിന യാത്ര നടത്തിയത് ഹോട്ടലിൽ കയറി സ്വന്തമായി ഭക്ഷണം ഓർഡർ ചെയ്തു കഴിച്ചും ബസ്സിൽ കയറി സ്വന്തമായി ടിക്കറ്റ് എടുത്തും അവർ അനുഭവങ്ങൾ സ്വായത്തമാക്കി. 22 കുട്ടികളും22 രക്ഷിതാക്കളും ബിആർസി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരും സി ആർ സി കോഡിനേറ്റർമാരും കുട്ടികളോടൊപ്പം യാത്രയിൽ പങ്കാളികളായി.സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ എല്ലാവർഷവും കുട്ടികൾക്കായി സംഘടിപ്പിക്കുന്ന എക്സ്പോഷർ വിസിറ്റ് പൊതു ഇടങ്ങൾ കുട്ടികൾക്ക് തുറന്നുകാട്ടി അവിടത്തെ  പെരുമാറ്റ രീതികളും അവിടെ നിന്ന് കിട്ടുന്ന അനുഭവങ്ങളും സേവനങ്ങളും മനസ്സിലാക്കിയെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. അതിലൂടെ കുട്ടികളെ സമൂഹത്തിൻറെ മുഖ്യധാരയുടെ ഭാഗമാക്കുവാൻ സഹായിക്കുക എന്നതാണ് ഇങ്ങനെയുള്ള എക്സ്പോഷർ വിസിറ്റ് ലക്ഷ്യം വെക്കുന്നത്. സർക്കാർ സ്ഥാപനങ്ങളിലെയും ബീച്ചിലേയും ബസ് യാത്രയിലെയും അനുഭവങ്ങളെപ്പറ്റി രക്ഷിതാക്കളിൽ നിന്നും കുട്ടികളിൽ നിന്നും വളരെ നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്. ശനിയാഴ്ച രാവിലെ 10 മണിക്ക് പരപ്പ ബി ആർ സി നിന്നും ആരംഭിച്ച യാത്ര രാത്രി 7 30നാണ് അവസാനിച്ചത്. കുട്ടികളോടൊപ്പം രക്ഷിതാക്കളും വളരെ ആവേശത്തോടെയാണ് യാത്രയിൽ പങ്കാളികളായത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും മാത്രമല്ല സമഗ്ര ശിക്ഷ കേരള ചിറ്റാരിക്കാൽ ബിആർസിയിലെ ജീവനക്കാർക്കും നല്ല അനുഭവങ്ങളാണ് യാത്ര നൽകിയത്.




No comments