Breaking News

പാഠ്യപദ്ധതി പരിഷ്കരണം; ബളാൽ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ജനകീയ ചർച്ച സംഘടിപ്പിച്ചു



ബളാൽ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ജനകീയ ചർച്ച നവം.10 ന് 2 മണിക്ക് സംഘടിപ്പിച്ചു. പരിപാടി ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാധാമണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണൻ കാരയിൽ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് സോജിൻ ജോർജ്ജ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ അബ്ദുൾ ഖാദർ, (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ) പത്മാവതി, അജിത, സന്ധ്യാ ശിവൻ എന്നിവർ സംസാരിച്ചു. കേരള പാഠ്യപദ്ധതി ചട്ടക്കൂട്ടിലെ പൊതുവായ കാര്യങ്ങൾ, ഫോക്കസ് മേഖലകൾ എന്നിവയെ കുറിച്ച് സ്റ്റാഫ് സെക്രട്ടറി വസന്തകുമാർ വിശദമായി സംസാരിച്ചു.
ചർച്ചയിൽ പി.ടി.എ , മദർ പി.ടി.എ ,എസ്.എം സി കമ്മിറ്റി , പൂർവ്വ വിദ്യാർത്ഥികൾ, വിവിധ ക്ലബ്ബ് പ്രതിനിധികൾ, സ്കൂൾ അധ്യാപകർ, ഓഫീസ് സ്‌റ്റാഫ് എന്നിവർ പങ്കെടുത്തു. ഗ്രൂപ്പ് തലത്തിൽ നടന്ന ചർച്ചയിലെ ആശയം ടീച്ചർമാരായ - ചാന്ദിനി, ജയശ്രീ, ടീന ലോറൻസ്, സീമ എന്നിവർ അവതരിപ്പിച്ചു. 
ചർച്ച ക്രോഡീകരിച്ച് രാജീവൻ പി.ജി, ബി.ആർ.സി. പ്രതിനിധി സുജി എന്നിവർ സംസാരിച്ചു. മോഹനൻബാനം നന്ദിയും പറഞ്ഞു.

No comments