Breaking News

ഉപയോഗശൂന്യമായി അപകടങ്ങൾ വരുത്തി വെള്ളരിക്കുണ്ട് ടൗണിലെ കുഴൽ കിണർ പുരാവസ്തു ; പരാതികൾ കൊടുത്തിട്ടും നടപടി എടുക്കാതെ അധികൃതർ


വെള്ളരിക്കുണ്ടിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന കുഴൽ കിണർ വിദ്യാർഥികൾക്കും, വഴിയാത്രക്കാർക്കും, വ്യാപാരസ്ഥാപന ഉടമകൾക്കും, ഓട്ടോറിക്ഷ ഡ്രൈവർമാർക്കും ഭീഷണിയാവുന്നു .

വഴിയാത്രക്കാരും വിദ്യാത്ഥികളും തട്ടിവീണു പരിക്ക് പറ്റുകയും ബൈക്കുകളും ഓട്ടോറിക്ഷകളും ഇതിൽ തട്ടി കേടുപാടുകൾ സംഭവിക്കുകയും ചെയ്ത സംഭവങ്ങൾ നിരവധിയാണ് 

വർഷങ്ങളായി തുരുമ്പുപിടിച്ചു ഉപയോഗശൂന്യമായി അപകടകരമായ രീതിയിൽ കിടക്കുന്ന കുഴൽകിണർ മാറ്റണമെന്നാവശ്യപ്പെട് പഞ്ചായത്ത് അധികൃതർക്ക് പലതവണ പാരാതിപെട്ടിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല എന്ന് നാട്ടുകാർ പറയുന്നു . കടകളിലേക്ക് സാധനങ്ങൾ വാങ്ങാൻ വരുന്ന ബൈക്ക് യാത്രികരും കാൽനടയാത്രക്കാരും ഇതിൽ തട്ടി വീഴുന്നത് തടയാൻ ഓട്ടോറിക്ഷ തൊഴിലാളികൾ ചാക്ക് ഇട്ടു മൂടിയിടാറുണ്ടെങ്കിലും അപകടങ്ങൾ സംഭവിക്കാറുണ്ടെന്ന് വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും പറയുന്നു .കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ എത്രയും പെട്ടെന്ന് ഉപയോഗശൂന്യമായ ഈ കുഴൽ കിണർ മാറ്റിസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .  

ഇതേ തുടർന്ന് വെള്ളരിക്കുണ്ട് റോഡിനോട് ചേർന്നു കിടക്കുന്ന ഉപയോഗശൂന്യമായ ടാപ്പ് മാറ്റണമെന്ന് CITU മോട്ടോർ തൊഴിലാളി യൂണിയൻ അധികൃതരോട് ആവശ്യപ്പെട്ടു. മോട്ടോർ തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി ടി.വി തമ്പാൻ, യൂണിറ്റ് പ്രസിഡണ്ട് ബാലകൃഷണൻ കെ.വി, സെക്രട്ടറി പി.ഒ ചാക്കോ എന്നിവർ സംസാരിച്ചു.

No comments