Breaking News

സ്ത്രീകളിലെ കാൻസർ; കാഞ്ഞങ്ങാട് ദീപ ആശുപത്രിയും ജ്യോതി ഇൻസ്റ്റിറ്റ്യൂട്ടും സഹകരിച്ച് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു


കാഞ്ഞങ്ങാട്: ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ദീപ ആശുപത്രിയും  ജ്യോതി    ഇൻസ്റ്റിറ്റ്യൂട്ടും സഹകരിച്ച് സ്ത്രീകളിലെ ഗർഭാശയ മുഖം, സ്തനം എന്നിവിടങ്ങളിൽ ക്യാൻസർ വരാനുള്ള സാധ്യതകൾ കണ്ടെത്താൻ വേണ്ടിയുള്ള ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. 

പരിപാടി സിസ്റ്റർ മേർസി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പി.സിന്ധു അധ്യക്ഷയായി , സെമിനാറിൽ ഡോ. ലക്ഷ്മി പൈ ക്ലാസ്സെടുത്തു. പി.ഗിരീഷ് കുമാർ സംസാരിച്ചു.

No comments