Breaking News

സർഗോത്സവത്തിന് പിന്നാലെ, കേരളോത്സവത്തിലും മെഡലുകൾ വാരിക്കൂട്ടി കോളംകുളക്കാർ


പരപ്പ : സർഗോത്സവത്തിന് പിന്നാലെ കേരളോൽസവത്തിലും മെഡലുകൾ വാരികൂട്ടി കോളംകുളം. കലാകായിക മത്സരങ്ങളിൽ മികച്ചപ്രകടനം കാഴ്ചവെച്ചുകൊണ്ട് തങ്ങളുടെ കൊച്ചുഗ്രാമത്തിന്റെ പേരും പെരുമയും ജില്ലകകത്തും പുറത്തേക്കും എത്തിക്കുകയാണ് ഈ നാട്ടുകാർ. ഈ നാട്ടിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകൾ സ്പോർട്സിലും കലാമത്സരങ്ങളിലും മുന്നേറാൻ ഇവരെ സഹായിക്കുന്നു 

കഴിഞ്ഞയാഴ്ച നടന്ന സർഗോത്സവത്തിൽ ഒട്ടനവധി ഇനങ്ങളിൽ മെഡലുകൾ വാരികൂട്ടി താലൂക്ക് തലത്തിൽ രണ്ടാം സ്ഥാനം നേടി ഇ എം എസ്‌ വായനശാല കോളംകുളത്തിന്റെ അഭിമാനമായിരുന്നു .ഇതിനുപുറമെ  ഇ എം എസ്‌ വായനശാലയുടെ സഹോദരസ്ഥാപനം ആയ കോളംകുളം റെഡ് സ്റ്റാർ ക്ലബ്‌ ഇന്നലെ നടന്ന കിനാനൂർ കരിന്തളം പഞ്ചായത്ത് തല കേരളോത്സവത്തിൽ  ഒട്ടനവധി മത്സരങ്ങളിൽ (ജാവലിൻ, ഡിസ്ക്ത്രോ, ട്രപ്പിൾ ജമ്പ്, കമ്പവലി, ഹൈജമ്പ, ചെസ്സ്,,400,800,1500,100 ഓട്ടമത്സരങ്ങളിലും മെഡലുകൾനേടി അഭിമാനമായി ക്ലബിന് വേണ്ടി മത്സരിച്ച കോളംകുളത്തെ മത്സരാർഥികൾ. മാസങ്ങൾക്ക് മുൻപ് നടന്ന സംസ്ഥാന വോളിബോൾ മത്സരങ്ങളിലും കോളംകുളത്തിന്റെ താരങ്ങൾ ബുട്ട് കെട്ടിയിരുന്നു.


No comments