Breaking News

സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് കാസർഗോഡ് ജില്ലയിൽ സന്ദർശനം നടത്തി


കാസർഗോഡ് : സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് കാസർഗോഡ് ജില്ലയിൽ സന്ദർശനം നടത്തി. ജില്ലാ പോലീസ് ആസ്ഥാനത്ത് സ്റ്റേഷൻ ഹൗസ്  ഓഫീസർമാരുടേയും ഡി.വൈ എസ്.പി മാരുടേയും യോഗം വിളിച്ചിരുന്നു. ജില്ലയിലെ ക്രമസമാധാന പ്രശ്നങ്ങളും കുറ്റാന്വേഷണത്തെ സംബന്ധിച്ചും വിശദമായി ചർച്ച ചെയ്തു.ശബരിമല സീസണിൽ ജില്ലയിൽ സ്വീകരിക്കേണ്ട 'ക്രമസമാധാന പാലനത്തെക്കുറിച്ച് പോലീസ് മേധാവി നിർദ്ദേശം നൽകി. സ്റ്റേഷൻ തലത്തിലുള്ള പോലീസിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും മയക്കുമരുന്നി'നെതിരെയുള്ള നടപടികൾ ഗുണ്ടാപ്രവർത്തനങ്ങൾക്കെതിരെയെടുക്കേണ്ട നടപടികളെക്കുറിച്ചും പൊതുജനങ്ങളോട് പ്രത്യേകിച്ച് സ്ത്രീകൾ. കുട്ടികൾ മുതിർന്ന പൗരന്മാർ എന്നിവരോട് നല്ല രീതിയിൽ പെരുമാറുന്നതിനും നിർദ്ദേശിച്ചു.. കുറ്റകൃത്യ'ങ്ങൾക്കെതിരെ ശക്തവും സമയബന്ധിതമായും നടപടി സ്വീകരിക്കുവാനും നിർദ്ദേശിച്ചു.യോഗത്തിൽ നോർത്ത് സോൺ ഐ.ജിയുടെ ചുമതല വഹിക്കുന്ന കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ എ.അക്ബർ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് കണ്ണൂർ റേഞ്ച് റാഹുൽ ആർ നായർ , ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന, അഡീഷണൽ എ.പി..പി.കെ. രാജു ' എന്നിവരും ജില്ലയിലെ ഡി.വൈഎസ്.പി.മാരും യോഗത്തിൽ സംബന്ധിച്ചു.

No comments