Breaking News

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇന്ന് ജില്ലയിൽ വിവിധ സ്‌കൂൾ കെട്ടിടോദ്ഘാടനം നിർവ്വഹിക്കും


കാസർകോട്: വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നാളെ (നവം. 17 )ജില്ലയില്‍ വിവിധ വിദ്യാലയങ്ങളുടെ കെട്ടിടോദ്ഘാടനം നിര്‍വ്വഹിക്കും. രാവിലെ 9.30ന്  കാറഡുക്ക, പാണ്ടി സ്‌കൂള്‍ കെട്ടിടം, രാവിലെ 11ന് കുണ്ടംകുഴി കൗശല്‍ കേന്ദ്രം, സ്‌കൂള്‍ കെട്ടിടം, ഉച്ചയ്ക്ക് 12ന് കൊളത്തൂര്‍ സ്‌കൂള്‍ കെട്ടിടം, ഉച്ചയ്ക്ക് 2ന് കാഞ്ഞങ്ങാട് പുല്ലൂര്‍ സ്‌കൂള്‍ കെട്ടിടം, വൈകിട്ട് 3ന് അട്ടേങ്ങാനം ഗവ.സ്‌കൂള്‍ കെട്ടിടം, വൈകിട്ട് 4ന് കമ്പല്ലൂര്‍ ഗവ.ഹയർ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിക്കും.

No comments