Breaking News

വരക്കാട് കാനാ കുഞ്ഞികൃഷ്ണൻ ഗ്രന്ഥാലയം, പി എ സി വരക്കാട് സംയുക്തമായി ഏ.വി കോരൻ പത്താം ചരമവാർഷികാചരണം സംഘടിപ്പിച്ചു


വരക്കാട്: വരക്കാട് കാനാ കുഞ്ഞികൃഷ്ണൻ ഗ്രന്ഥാലയം, പി എ സി വരക്കാട് സംയുക്തമായി ഏ.വി കോരൻ പത്താം ചരമവാർഷികാചരണം സംഘടിപ്പിച്ചു. പി.എ.സി വരക്കാടിൻ്റെ സ്ഥാപക നേതാവും കാനാ കുഞ്ഞികൃഷ്ണൻ ഗ്രന്ഥാലയത്തിൻ്റെ മുൻ പ്രസിഡണ്ടും മലയോരത്തെ കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവ്  കൂടിയായിരുന്ന ഏ.വി കോരൻ അനുസ്മരണ സമ്മേളനം സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് എം.തമ്പാൻ അധ്യക്ഷനായി. സെക്രട്ടറി എ.അപ്പുക്കുട്ടൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ബിന്ദു മുരളീധരൻ, കെ.ജനാർദ്ദനൻ, സ്കറിയ അബ്രഹാം, എം എൻ രാജൻ തുടങ്ങിയവർ സംസാരിച്ചു. കെ. ജാനകി നന്ദി പറഞ്ഞു.

No comments