Breaking News

ഭർത്താവിനെ പരിചരിക്കാൻ വീട്ടിൽ നിന്ന ബന്ധു സ്വർണ്ണവുമായി കടന്നതായി പരാതി ; ഭീമനടി സ്വദേശിനിയുടെ പരാതിയിയിൽ കേസ് എടുത്തു


ഭീമനടി : ഭർത്താവിനെ പരിചരിക്കാൻ വീട്ടിൽ നിന്ന ബന്ധു  വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവുമായി കടന്നതായി പരാതി. ഭീമനടി മൗക്കോട് സ്വദേശി ജോസിന്റെ ഭാര്യ ലിസി (65) ആണ് പരാതിക്കാരി. ഭർത്താവിനെ പരിചരിക്കാൻ വീട്ടിൽ നിന്ന ഭർത്താവിന്റെ ബന്ധുകൂടിയായ അങ്ങാടികടവ് സ്വദേശിയായ ബിബിനെതിരെയാണ് പരാതി.

18.09.2022 മുതൽ 18.10.2022 കാലഘട്ടത്തിൽ വീട്ടിൽ നിന്നിരുന്ന സമയത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന  80000 രൂപയോളം വിലവരുന്ന സ്വർണ്ണ അഭരണങ്ങൾ ബിബിൻ മോഷ്ടിച്ചു എന്നതാണ് പരാതി. ലിസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു

No comments