Breaking News

വെള്ളരിക്കുണ്ടിൽ സ്ക്കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്


വെള്ളരിക്കുണ്ട് :വെള്ളരിക്കുണ്ട് തെക്കേ ബസാറിൽ കാസിനോ ഓഡിറ്റോറിയത്തിന് സമീപം വാഹനാപകടം തുടർക്കഥയായി മാറുന്നു. ഇന്ന് പുലർച്ച ഏഴുമണിയോടെ സ്കൂട്ടി റോഡിൽ നിന്നും തെന്നിമാറി കുഴിയിലേക്ക് മറിഞ്ഞത്. യാത്രക്കാരനായ ആനമഞ്ഞൾ സ്വദേശി സിബി വലിയപറമ്പിലിന് (55) പരിക്ക്. അദ്ദേഹത്തെ ടൗണിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടാപ്പിങ്ങിനായി കാലിച്ചാമരത്ത് പോയി ഇന്ന് പുലർച്ചെ മടങ്ങിവരികയായിരുന്ന സിബി ഓടിച്ച സ്കൂട്ടി നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.  മുള്ളു കമ്പിവേലി ഉണ്ടായിരുന്നത് മൂലം അതിൽ തട്ടി വണ്ടി നിന്നത്  വലിയദുരന്തം ഒഴിവാക്കി


രണ്ടു മാസം മുമ്പ്  കാറ് നിയന്ത്രണം വിട്ട്  മൂന്ന് പേർക്കും  അതിന് ഒരു മാസം മുമ്പ് കാറ് മരത്തിലിടിച്ച് മറിഞ്ഞ് ഒരാൾക്കും ഈ ഭാഗത്ത് പരിക്ക് പറ്റിയിരുന്നു.

No comments