Breaking News

ഏഴാംമൈൽ സ്വദേശിയായ കാപ്പ കേസ് പ്രതിയും സുഹൃത്തും മയക്കുമരുന്നുമായി പോലീസ് പിടിയിൽ


വെള്ളരിക്കുണ്ട് : കാപ്പ നിയമ പ്രകാരം നാടുകടത്തിയ പ്രതിയും സുഹൃത്തും മയക്കുമരുന്നുമായി പിടിയില്‍. ഏഴാംമൈല്‍ കായലടുക്കത്തെ ബി.റംഷീദ് എന്ന കിച്ചു(30), മൂന്നാംമൈലിലെ ടി.എം സുബൈര്‍(42) എന്നിവരാണ് പിടിയിലായത്. ദേശീയപാത പടന്നക്കാട് വെച്ച് വാഹന പരിശോധന നടത്തുകയായിരുന്ന ഹൊസ്ദുര്‍ഗ് എസ്‌ഐ സതീഷും സംഘവുമാണ് കാറില്‍ വരികയായിരുന്ന ഇരുവരെയും 1.880 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ്, അമ്പലത്തറ പോലീസ് സ്റ്റേഷനുകളിലായി അഞ്ചിലധികം കേസുകളില്‍ പ്രതിയായ റംഷീദിനെ കണ്ണൂര്‍ റേഞ്ച് ഡിഐജി കാസറഗോഡ് ജില്ലയില്‍ നിന്നും നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

No comments