Breaking News

വൈ എം സി എ ഭീമനടി യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്മസ് സന്ദേശ യാത്ര നടത്തി


ഭീമനടി : വൈ എം സി എ ഭീമനടി യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്മസ് സന്ദേശ യാത്ര നടത്തി ചിറ്റാരിക്കാൽ സ്റ്റേഷൻ ഹൗസ് ഓഫീസർ രഞ്ജിത്ത് രവീന്ദ്രൻ ഫ്ലാഗ്  ഓഫ് ചെയ്ത് ക്രിസ്തുമസ്സ് സന്ദേശം നൽകി. യൂണിറ്റ് പ്രസിഡണ്ട് ഡാജി ഓടയ്ക്കൽ ,തോമസ് കാനാട്ട് , സഖറിയാസ് തേക്കും കാട്ടിൽ ,എം ജെ സെബാസ്റ്റ്യൻ,  ചെറിയാൻ ഊത്തപ്പാറക്കൽ, മാനുവൽ കൈപ്പടക്കുന്നേൽ എന്നിവർ നേതൃത്വം നൽകി. കുന്നുംകൈ, ഭീമനടി വെള്ളരിക്കുണ്ട് ടൗണുകളിലൂടെ നടത്തിയ സന്ദേശ യാത്രയ്ക്ക്‌ ക്രിസ്തുമസ്സ് ട്രീയും, പാപ്പായും  നിരവധി വാഹനങ്ങളും അണിനിരന്നു.

No comments