Breaking News

വെള്ളരിക്കുണ്ട് കല്ലംചിറയിൽ കോൺഗ്രസ്‌ പ്രവർത്തകരുടെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : മുൻ മുഖ്യമന്ത്രിയും ജനകീയനായ തലമുതിർന്ന കോൺഗ്രസ്‌ നേതാവുമായിരുന്ന ലീഡർ കെ കരുണാകരൻ അനുസ്മരണം കല്ലംചിറ ടൗണിൽ സംഘടിപ്പിച്ചു. കല്ലഞ്ചിറയിൽ നടന്ന അനുസ്മരണ സദസ്സ് വി എം ശിഹാബ് ഉത്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ്‌  ബേബി കുഞ്ഞിരക്കാട്ട്  അധ്യക്ഷത വഹിച്ചു. മുതിർന്ന പാർട്ടി അംഗം വിഎം ബഷിർ പതാക ഉയർത്തി. നാസർ. മണിക്കുട്ടൻ. INTUC നേതാവ് കണ്ണൻ , മഹിളാ കോൺഗ്രസ്‌ നേതാവ് സോളി തങ്കച്ചൻ , അനിത, അമൽ രാഘവൻ ,കരിം , രമേശൻ ,ധനേഷ് മധുസൂദനൻ , അഖിൽ എന്നിവർ സംബന്ധിച്ചു .


No comments