Breaking News

മാവുങ്കാലിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ക്ഷേത്ര പൂജാരി മരിച്ചു


കാഞ്ഞങ്ങാട്: വാഹന അപകടത്തിൽ പരിക്കേറ്റ ക്ഷേത്ര പൂജാരി മരണപ്പെട്ടു  കാഞ്ഞങ്ങാട് മാവുങ്കാലിനടുത്ത് കുശവൻ കുന്നിനു സമീപം വ്യാഴാഴ്ച പുലർച്ചെ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയടിച്ച് രണ്ടു പേർക്ക് പരിക്കേറ്റിരുന്നു ഇവരെ മാവുങ്കാലിലെ സ്വകാര്യാശുപത്രിയിലേക്കു മാറ്റിയെങ്കിലും ഗുരുതരമായി പരിക്കേറ്റ ഹരിനാരായണനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലും രണ്ടാമത്തെയാളെ പരിയാരായാരം മെഡിക്കൽകോളേജാശുപത്രിയിലേക്കും മാറ്റിയിരുന്നു ഇതിനിടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോട്ടപ്പാറ വാഴക്കോട് സ്വദേശിയും പുതിയകോട്ട മാരിയമ്മൻ ക്ഷേത്ര മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മകൻ ഹരി നാരായണൻ (25) ആണ് മരണപ്പെട്ടത് ഇദ്ദേഹം പ്രഭാത പുജക്കായി ക്ഷേത്രത്തിലേക്കു വരുന്നതിനിടെയാണ് അപകടം.

No comments