Breaking News

വാക്ക് തർക്കം മൂലം സംഘം ചേർന്ന് ആക്രമിച്ചതായി പരാതി ; വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : വേൾഡ് കപ്പ്‌ ഫുട്ബോൾ മത്സരത്തിനിടയിൽ ഉണ്ടായ തർക്കത്തിന്റെ വിരോധത്താൽ സംഘം ചേർന്ന് മർദിച്ചതായി പരാതി.

മാലോം കരുവങ്കയം സ്വദേശിയായ നിബിൻ ജോസ് (28)ആണ് പരാതിക്കാരൻ. ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിനിടയിൽ ഉണ്ടായ വാക്ക് തർക്കത്തിന്റെ വിരോധത്താൽ മാലോം സ്വദേശികളായ അമൽ, സ്മിനിഷ്, അബിൻ എന്നവർ ചേർന്ന് തടഞ്ഞു നിർത്തി മുഖത്തും തലക്കും അടിച്ചു പരിക്കേൽപ്പിച്ചു എന്നാണ് പരാതി.നിബിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു

No comments