Breaking News

കുടുംബവും വിദ്യാലയങ്ങളും കേവലം അറിവിന്റെ മാത്രമല്ല തിരിച്ചറിവിന്റെ ഇടം കൂടിയാവണം ; പരപ്പ ഹയത്തുൽ ഇസ്ലാം സെക്കൻഡറി മദ്രസയിൽ വെച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് ജനമൈത്രിപോലീസിന്റെയും  പരപ്പ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെയും പരപ്പ റേഞ്ച് ജംഇയ്യത്തുൽ മുഅല്ലമീന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരപ്പ ഹയത്തുൽ ഇസ്ലാം സെക്കൻഡറി മദ്രസയിൽ വെച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും പോക്സോ നിയമത്തെ സംബന്ധിച്ചുള്ള അവയർനസ് പ്രോഗ്രാമും സംഘടിപ്പിച്ചു. വിവിധ മദ്രസകളിലെ അധ്യാപകർ ക്ലാസിൽ പങ്കെടുത്തു.  മുർഷിദ് ഫൈസി അധ്യക്ഷത വഹിച്ച ചടങ്ങിൽ  മുബാറക് ബാഫി ഉൽഘാടനം  നിർവഹിച്ചു. വെള്ളരിക്കുണ്ട് ജനമൈത്രി ബീറ്റ് ഓഫീസർ ഷിജിത്ത് പി, സ്റ്റേഷൻ ചൈൽഡ് വെൽഫെയർ ഓഫീസർ സരിത സി കെ എന്നിവർ യഥാക്രമം ക്ലാസെടുത്തു.കരീം ബാഖവി സ്വാഗതവും 

ജനമൈത്രി ബീറ്റ് ഓഫിസർ അനൂപ് എൻ പി,  ബളാൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ എന്നിവർ ആശംസ അറിയിച്ചു. നജീബ് യമാനി നന്ദി പറഞ്ഞു.



No comments