സ്കൂളിൽ നിന്നും കൊഴിഞ്ഞുപോയ കുട്ടികളെ തേടി വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ്
വെള്ളരിക്കുണ്ട് :തുടർച്ചയായി സ്കൂളിൽ പോകാത്ത കുട്ടികളെ തേടി വീടുകളിലെത്തി വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ്. അസൗകര്യം മൂലവും സാമ്പത്തിക ബുദ്ധിമുട്ട് മൂലവും, അസുഖബാധിതരായതിനാലും,മടി പിടിച്ചും സ്കൂളിൽ പോകാത്ത കുട്ടികളെ തിരികെ സ്കൂളിൽ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് വീടുകളിൽ എത്തുന്നത്. നിലവിൽ വ്യത്യസ്ത സ്കൂളുകളിലായി അഞ്ചിലധികം കുട്ടികളെ തിരികെ സ്കൂളിൽ എത്തിക്കാൻ ഈ ഉദ്യമത്തിലൂടെ സാധിച്ചിട്ടുണ്ട്. ട്രൈബൽ വിഭാഗത്തിലെ അസുഖബാധിതരായ കുട്ടികൾക്ക് ട്രൈബൽ ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് ചികിത്സ സൗകര്യം ഒരുക്കി കൊടുക്കാനും ഈ ശ്രമം മൂലം സാധിച്ചു വരുന്നു. കുട്ടികളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടുള്ള പോലീസിന്റെ ശ്രമങ്ങൾക്ക് കുടുംബാംഗങ്ങളിൽ നിന്നും നല്ല രീതിയിലുള്ള സഹകരണങ്ങളാണ് ലഭിച്ചുവരുന്നത്.
No comments